സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം; ഈ വർഷം കായികമേള തിരുവനന്തപുരത്ത്

Published : Oct 07, 2025, 01:41 PM IST
v sivankutty

Synopsis

സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു.

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവനുള്ള കപ്പ് നൽകും. ശാസ്ത്രമേളക്ക് ഒരു കിലോ തൂക്കമുള്ള സ്വർണ കപ്പ് നൽകാനായി സ്കൂള്‍ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നു. എന്നാൽ കപ്പ് നിർമ്മിച്ചില്ല. ഈ പണവും കായികമേളക്കുള്ള സ്പോണ്‍സർഷിപ്പ് പണവും ഉപയോഗിച്ച് കപ്പ് നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ്.

 

 

PREV
Read more Articles on
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി