കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ യോഗം ചേർന്നു, ഗുണ്ടകൾക്ക് ഓഫീസ് തുറക്കാൻ തീരുമാനിച്ചു; പിന്നാലെ കേസ്

Published : Apr 04, 2026, 02:08 PM ISTUpdated : Apr 04, 2026, 02:48 PM IST
Goons association Kollam

Synopsis

കൊല്ലം നഗരത്തിൽ ഗുണ്ടകൾ അസോസിയേഷൻ രൂപീകരിച്ച് ഓഫീസ് തുറക്കാൻ പദ്ധതിയിട്ടു. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇവർ യോഗം ചേരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈസ്റ്റ് പൊലീസ് ആറുപേർക്കെതിരെ കേസെടുത്തു. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊല്ലം: നഗരത്തില്‍ ഗുണ്ടകൾക്ക് ഓഫീസ് തുറക്കാനായി തീരുമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജോനകപുറം സ്വദേശി നൗഫൽ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കൽ സ്വദേശി ഷെറിൻ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ (53) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് സെക്ഷൻ 192 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

ഈ വർഷം ജനുവരി മാസത്തിലാണ് സംഭവം. വ്യത്യസ്ത ദിവസങ്ങളിലായി മുണ്ടയ്ക്കൽ ഭാഗത്തുവെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഒന്നാം പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ വെച്ച് പിസ്റ്റൾ പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ പ്രതികൾ പകർത്തിയിരുന്നു. കൂടാതെ, കൊല്ലം ശാരദാ മഠത്തിന് സമീപം 'ഗുണ്ടാ അസോസിയേഷൻ' ഓഫീസ് തുറക്കുന്നുവെന്ന വ്യാജേന വീഡിയോകൾ ചിത്രീകരിക്കുകയും റോഡിൽ ഉച്ചത്തിൽ പാട്ട് വച്ച് നൃത്തം ചെയ്യുകയും ചെയ്തു. സമൂഹത്തിൽ പ്രകോപനവും ഭീതിയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകള്‍ യോഗത്തിന് എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഗുണ്ടകൾ തന്നെയാണ് പുറത്തുവിട്ടത്. ഇത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി. കൊല്ലത്ത് ഗുണ്ടകൾ നടത്തിയ പിറന്നാൾ ആഘോഷവും വടിവാൾ കൊണ്ട് കേക്ക് മുറിച്ചതുമെല്ലാം നേരത്തെ വിവാദമായിരുന്നു. കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ രൂപീകരിച്ച് വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ അംഗങ്ങളാക്കാനായിരുന്നു ലക്ഷ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ നിന്ന് ട്രക്കിങിനായി കുടകിലെത്തിയ മലയാളി യുവതിയെ വനത്തിൽ കാണാതായി, തിരച്ചിൽ തുടരുന്നു
എപ്പോഴും ഭരിക്കുന്നവർക്കൊപ്പം; ഈ രണ്ട് മണ്ഡലങ്ങൾ കേരളത്തിന്‍റെ വിധിയെഴുതും