എജി ആവശ്യപ്പെട്ടു, ഹൈക്കോടതിയിൽ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ, അധികമായി സൃഷ്ടിച്ചത് 11 തസ്തിക

Published : Jul 08, 2026, 10:16 PM IST
KERALA HIGH COURT

Synopsis

കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണവും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരം സർക്കാർ 11 പുതിയ തസ്തികകൾ സൃഷ്ടിച്ചു. മൂന്ന് സ്പെഷ്യൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികകളാണ് അധികമായി സൃഷ്ടിച്ചത്. 

കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്‌. മൂന്ന് സ്പെഷ്യൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്. ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജി യുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്. നിലവിൽ 137 ഗവൺമെന്റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. 

സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ അനർഹരും മറ്റു പാർട്ടി പ്രവർത്തകരും കടന്നുകൂടിയെന്ന ലോയേഴ്സ് കോൺഗ്രസിന്റെ വിമർശനങ്ങൾ നിലനിൽക്കുമ്പോഴാണ് 11 പുതിയ തസ്തിക സർക്കാർ സൃഷ്ടിക്കുന്നത്. അതോടൊപ്പം, സുപ്രീം കോടതിയിലെ സ്റ്റാൻഡിങ് കൗൺസിൽമാരെ നിയമിച്ചും സർക്കാർ ഉത്തരവിറക്കി. ഒരു സീനിയർ സ്റ്റാൻഡിങ് കൗൺസിൽ അംഗത്തെയും 4 സ്റ്റാൻഡിങ് കൗൺസിൽ മാരെയുമാണ് നിയമിച്ചത്. എം.ആർ. രമേഷ് ബാബുവാണ് സീനിയർ സ്റ്റാൻഡിങ് കൗൺസിൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ചരിത്രത്തിലാദ്യത്തെ തീരുമാനമെന്ന് മന്ത്രി മുരളീധരൻ'; ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി
'അത് ഫൗൾ ആണെന്ന് നേരത്തേ പറഞ്ഞത് സാങ്കേതികമായി ശരിയല്ല, അർജന്റീനയുടെ പ്രസിഡന്റ് ട്രംപിന്റെ ഉറ്റമിത്രം'; പോസ്റ്റുമായി എം ബി രാജേഷ്