വിരുദ്ധാഭിപ്രായങ്ങളെ സ്വാഗതം ചെയ്യും; നവകേരളത്തിൽ വിയോജിപ്പിനും സ്ഥാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published : Sep 28, 2025, 07:02 PM IST
Pinarayi Vijayan

Synopsis

രാജ്ഭവൻ പുറത്തിറക്കുന്ന "രാജഹംസ്" മാസിക മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സർക്കാരിൻ്റേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുമെന്നും മാസികയിലെ ലേഖനത്തിലെ അഭിപ്രായം സർക്കാരിൻ്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം: സംവാദാത്മകമായ കേരളത്തിൽ സർക്കാരിൻ്റേതിൽ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിൻ്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്ഭവൻ പുറത്തിറക്കുന്ന "രാജഹംസ്" മാസികയുടെ ഔദ്യോഗിക പ്രകാശനം രാജ്ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്ഭവൻ പ്രസിദ്ധീകരണത്തിലെ ലേഖനവും നിലപാടും

രാജഹംസ് മാസികയുടെ ആദ്യപതിപ്പിലെ 'Article 200 and a Constitutional Conundrum' എന്ന ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്. എന്നാൽ ഈ അഭിപ്രായങ്ങൾ സർക്കാരിൻ്റേതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "അത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് രാജ്ഭവൻ്റെ ഔദ്യോഗിക ജേർണലിൽ വരുന്നു എന്നുള്ളതുകൊണ്ട് ആ അഭിപ്രായങ്ങൾ സർക്കാർ അതുപോലെ പങ്കിടുന്നുവെന്ന് കരുതേണ്ടതില്ല," മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന പൈതൃകത്തിൻ്റെ ഈടുവയ്പ്പായി ലഭിച്ച വിയോജന-വിരുദ്ധ അഭിപ്രായങ്ങൾ അനുവദിക്കുന്ന പൊതു ജനാധിപത്യ മണ്ഡലം ഭദ്രമായി നിലനിർത്തുക എന്നുള്ളതാണ് സർക്കാർ നിലപാട്. ഇതിനാൽ തന്നെ വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാസികയുടെ പ്രസക്തിയും പ്രകാശനവും

സാക്ഷരതയിലും പ്രബുദ്ധതയിലും അടയാളപ്പെടുത്തുന്ന സംസ്ഥാനമെന്ന നിലയ്ക്ക് രാജ്ഭവൻ്റെ പ്രവർത്തനങ്ങളും സർക്കാരിന്റെ വികസന പ്രവർത്തങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഇത്തരം ഒരു മാസികയ്ക്ക് ഇവിടെ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്ഭവൻ സാക്ഷ്യം വഹിക്കുന്ന ചരിത്രപരമായ സംഭവങ്ങൾ രേഖപ്പെടുത്താൻ രാജഹംസ് മാസികയ്ക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഡോ. ശശി തരൂർ എം.പി. ക്ക് നൽകിയാണ് മുഖ്യമന്ത്രി രാജഹംസ് മാസികയുടെ ആദ്യ പതിപ്പ് പ്രകാശനം ചെയ്തത്.

ഗവർണറുടെ പ്രതികരണം

ബ്രിട്ടീഷ് കോളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ച് രാജ് ഭവനുകളെ ലോക് ഭവനുകൾ ആക്കുക എന്നുള്ളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് രാജഹംസ് മാസിക എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. ചടങ്ങിനോടനുബന്ധിച്ച്, NAAC റാങ്കിങ്ങിൽ മികവ് പുലർത്തിയ കേരള, കുസാറ്റ് യൂണിവേഴ്സിറ്റികളെ പ്രശംസിക്കുകയും ഇരു യൂണിവേഴ്സിറ്റികളുടെയും വൈസ് ചാൻസലർമാരെ ആദരിക്കുകയും ചെയ്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു