'കുഞ്ഞ് ഉറക്കത്തിൽ വീണതാണെന്നാണ് കരുതിയത്, മകൻ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടില്ല'; ഷൈജുവിന്‍റെ അമ്മ

By Web TeamFirst Published Jun 21, 2020, 12:57 PM IST
Highlights

കുഞ്ഞ് തന്‍റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു ഉറക്കത്തിനിടെ കരഞ്ഞ കു‍ഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. 

കൊച്ചി: അങ്കമാലി പാലിയേക്കരയിൽ അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ അശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകു‌ഞ്ഞ്. അതിനിടെ മകൻ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടില്ലെന്ന് പ്രതി 
ഷൈജു തോമസിന്റെ അമ്മ മേരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉറക്കത്തിൽ വീണതാണെന്നാണ് കരുതിയത്. മകന് പെൺകുഞ്ഞായതിൽ എതിർപ്പ് ഉണ്ടായായിരുന്നില്ല. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടില്ലെന്നും മേരി പ്രതികരിച്ചു. അങ്കമാലി പാലിയേക്കരയിലെ വാടക വീട്ടിലാണ് ഷൈജുവും നേപ്പാൾ സ്വദേശിയായ ഭാര്യയും കുഞ്ഞിനൊപ്പം വാടകയ്ക്ക് കഴിഞ്ഞിരുന്നത്. സംഭവം നടക്കുമ്പോൾ അടുത്ത മുറയിലായിരുന്നു ഷൈജുവിന്‍റെ അമ്മയുമുണ്ടായിരുന്നത്. 

സ്വന്തം പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശു അതീവ ഗുരുതരാവസ്ഥയിൽ

കുഞ്ഞ് തന്‍റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ട് കേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കു‍ഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും പ്രവേശിപ്പിച്ചത്. സിടി സ്കാനിൽ തയോട്ടിൽ ഇപ്പഴും രക്തസ്രാവം ഉണ്ടെന്നാണ് കണ്ടെത്തിയത്. കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഷൈജു തന്നെയാണ് ആശുപത്രിയിലേക്ക് പോകാൻ സമീപത്തെ വീട്ടിലെത്തി ഓട്ടോക്കാരനെ വിളിച്ചുണർത്തിയത്.

click me!