അങ്കമാലി: സ്വന്തം പിതാവ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച കൈക്കുഞ്ഞിൻ്റെ നില ഗുരുതരമായി തുടരുന്നു.  അങ്കമാലിയിൽ അച്ഛൻ കട്ടിലിലേക്ക് എറിഞ് കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നത്. 

കുഞ്ഞിന്റെ തലയോട്ടിക്കുള്ളിൽ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടർമാർ പറയുന്നത്.കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് 54 ദിവസം പ്രായമായ കുഞ്ഞ് ചികിത്സയിൽ കഴിയുന്നത്. കഴിഞ ദിവസമാണ് അങ്കമാലി ജോസ്പുരത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജു തോമസ് സ്വന്തം കുഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. 

പെൺകുഞ്ഞ് ജനിച്ചതിലുള്ള ദേഷ്യവും കുഞിന്റെ പിതൃത്വത്തിലുള്ള സംശയവുമാണ് ക്രൂര കൃത്യത്തിന് അച്ഛനെ പ്രേരിപ്പിച്ചത്. അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.