'പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ല,തീരുമാനങ്ങൾ എടുക്കുന്നത് എല്ലാവരോടും കൂടിയാലോചിച്ച് തന്നെയാണ്'

Published : Feb 25, 2023, 03:58 PM IST
'പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ല,തീരുമാനങ്ങൾ എടുക്കുന്നത് എല്ലാവരോടും കൂടിയാലോചിച്ച് തന്നെയാണ്'

Synopsis

പാർട്ടിയാണ് വലുത്.അതിനർത്ഥം ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

റായ്പൂര്‍: കെ പി സിസി അംഗങ്ങളെ നി‍ശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പ് അനുവദിക്കില്ല .പാർട്ടിയാണ് വലുത്.അതിനർത്ഥം ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല .തീരുമാനങ്ങൾ എടുക്കുന്നത് എല്ലാവരോടും കൂടി ആലോചിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കെ.സുധാകരനും വി.ഡി സതീശനുനെതിരെ കച്ചമുറുക്കി സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണമെന്നത് ഏരെ ശ്രദ്ധേയമാണ്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട്‌ കൊടിക്കുന്നിൽ സുരേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ്‌ ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്ക് പിന്നാലെയാണ് കൂടുതൽ പേർ പ്രതികരണവുമായി രംഗത്ത് വന്നത്.വര്‍ക്കിങ് പ്രസിഡന്‍രായി താൻ, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്നാണ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.. കെ സുധാകരനും വിഡി സതീശനുമേതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്നും കൊടിക്കുന്നിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

എഐസിസി അംഗങ്ങളെയും പിസിസി അംഗങ്ങളെയും പ്രഖ്യാപിച്ചപ്പോൾ കനത്ത നഷ്ടം ഉണ്ടായത് എ ഗ്രൂപ്പിനാണ്. പട്ടിക അവ്യക്തമാണെന്നും പാർട്ടി വേദിയിൽ പരാതി അറിയിക്കുമെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.ഗ്രൂപ്പ് മാനേജർമാർ നൽകുന്ന പട്ടിക അതേഅംഗീകരിച്ച കാലം കോൺഗ്രസിൽ കഴിഞ്ഞെന്ന നിലപാടാണ് വിഡി സതീശനും കെ സുധാകരനും സ്വീകരിച്ചിരിക്കുന്നത്

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ശബരിമല സ്വർണക്കൊള്ള - രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും