ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി അറസ്റ്റിൽ

Published : Feb 25, 2023, 03:43 PM ISTUpdated : Feb 25, 2023, 05:37 PM IST
ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി അറസ്റ്റിൽ

Synopsis

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ 15 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി.

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. എല്ലാ കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്തതായി സമ്മതിച്ചിട്ടുണ്ടെങ്കിലും ജോലി വാഗ്ദാനം ചെയ്ത് താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് തമ്പി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. 

അംഗനവാടിയിൽ വച്ച് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി, പാലക്കാട്ട് മൂന്നരവയസുകാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ടൈറ്റാനിയം ജോലിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും  ലക്ഷങ്ങൾ വാങ്ങിയെന്നാണ് കേസ്. ടൈറ്റാനിയം ഓഫീസിൽ ഉദ്യോഗാ‍‍ര്‍ത്ഥികളെയെത്തിച്ച് ഇൻറർവ്യൂവും നടത്തിയിരുന്നു.  ശശികുമാരൻ തമ്പിയാണ് ഇൻറർവ്യൂ നടത്തിയത്. ജോലി തട്ടിപ്പ് പുറത്തായതോടെ ഇയാൾ  ഒളിവിൽ പോയി. പ്രതിയെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും. 

 

 

PREV
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു