വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി; ഉടമയെ വിളിച്ചുവരുത്തി പൊലീസ്, തോക്ക് ഒറിജിനൽ അല്ല

Published : Jun 11, 2025, 07:51 PM IST
toy gun

Synopsis

പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് പൊലീസിന് നൽകിയത്

കോഴിക്കോട്: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി. ദില്ലി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. സംഭവം വടകര പൊലീസ് പരിശോധിച്ചു വരികയാണ്. രണ്ട് ദിവസമായി കാർ റോഡ് അരികിൽ കിടക്കുകയാണ്. സംശയം തോന്നി നാട്ടുകാർ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടത്. പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് പൊലീസിന് നൽകിയത്. കാർ തകരാറായതിനാൽ റോഡിൽ നിർത്തിയതെന്നും പൊലീസിന് വിവരം നൽകിയിട്ടുണ്ട്.

ഉടമയെ വിളിച്ചു വരുത്തി കാർ തുറന്നു പരിശോധിച്ചു. സിഗററ്റ് ലൈറ്റർ ആണെന്ന് ഉറപ്പാക്കി. വിശദമായി ചോദ്യം ചെയ്തു ഉടമയെ വിട്ടയച്ചു. ഇന്നു രാവിലെ ആണ് കാറിൽ തോക്ക് ഉണ്ടെന്നു നാട്ടുകാർ വടകര പൊലീസിൽ പറഞ്ഞത്. 2 നാളായി കാർ ഒരേ സ്ഥലത്ത് ആയിരുന്നു. കാർ കേടായതു കൊണ്ടു നിർത്തിയിട്ട് പോയത് ആണെന്ന് ഉടമ പറഞ്ഞു. പരിശോധനകൾക്ക് ശേഷം തോക്ക് ഒർജിനൽ അല്ലെന്ന് കണ്ടെത്തി.

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി