റോളിങ് പേപ്പറുകള്‍ ഡിജിറ്റല്‍ തൂക്കുയന്ത്രം കുപ്പികൾ എല്ലാം സജ്ജം, ഗുരുവായൂരില്‍ വന്‍ ലഹരിവേട്ട; യുവാക്കൾ പിടിയിൽ

Published : Sep 25, 2026, 03:29 AM IST
guruvayur drug bust two youths arrested with hashish oil and charas

Synopsis

ഗുരുവായൂരില്‍ വന്‍ ലഹരിവേട്ട. 400 ഗ്രാം ഹാഷിഷ് ഓയിലും 40 ഗ്രാം ചരസും 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: ഗുരുവായൂരില്‍ വന്‍ ലഹരിവേട്ട. 400 ഗ്രാം ഹാഷിഷ് ഓയിലും 40 ഗ്രാം ചരസും 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഡിജിറ്റല്‍ ലോക്കറില്‍ നിന്ന് പണവും പാക്കിങ് സാമഗ്രികളും കണ്ടെത്തി. ചാവക്കാട് പേരകം പൊന്നാരശ്ശേരി അഭിഷേക്, മുഹമ്മദ് ഷഹ്‌സാദ് എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറേ നടയിലെ കാനറ ബാങ്കിന് എതിര്‍വശത്തെ പാര്‍ക്കിങ് ഏരിയയ്ക്ക് സമീപം കഞ്ചാവുമായാണ് ഇവര്‍ പിടിയിലാവുന്നത്.

പോലീസ് പരിശോധനയില്‍ ഇവരില്‍നിന്ന് 3 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിഷേകിന്‍റെ വീട്ടിലെ ഡിജിറ്റല്‍ ലോക്കറില്‍ നിന്ന് 400 ഗ്രാം ഹാഷിഷ് ഓയില്‍, 40 ഗ്രാം ചരസ്, 1.33 ലക്ഷം എന്നിവ കണ്ടെത്തിയത്. ഒ.സി.ബി. റോളിങ് പേപ്പറുകള്‍, ഡിജിറ്റല്‍ തൂക്കുയന്ത്രം, ഹാഷിഷ് ഓയില്‍ പാക്ക് ചെയ്യാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന ചെറിയ കുപ്പികള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. ലഹരി വസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തം, എതിർപ്പ് പ്രകടിപ്പിച്ച് വിദഗ്ധരും
റോഡ് തടസപ്പെടുത്തി അടിപിടിയുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാക്കളെ മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു, സഹോദരങ്ങള്‍ പിടിയില്‍