ഭീമമായ യാത്രാക്കൂലി; കോഴിക്കോട് നിന്നുള്ള 516 ഹജ്ജ് തീർഥാടകരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് അബ്ദുള്ളക്കുട്ടി

Published : Mar 12, 2025, 12:33 PM ISTUpdated : Mar 12, 2025, 12:39 PM IST
ഭീമമായ യാത്രാക്കൂലി; കോഴിക്കോട് നിന്നുള്ള 516 ഹജ്ജ് തീർഥാടകരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് അബ്ദുള്ളക്കുട്ടി

Synopsis

കോഴിക്കോട് നിന്നുള്ള 516 ഹജ്ജ് തീർത്ഥാടകരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി. കോഴിക്കോടുനിന്നുള്ള യാത്ര മാറ്റണമെന്ന് ആവശ്യപ്പെട്ടത് 3000 പേരാണെന്നും കൂടുതൽ അപേക്ഷ വന്നാൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പുമെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. കോഴിക്കോടുനിന്നുള്ള വിമാനയാത്രയുടെ നിരക്ക് കൂടുതലായതിനാലാണ് തീരുമാനം.

കോഴിക്കോട്: കോഴിക്കോട് നിന്നുള്ള 516 ഹജ്ജ് തീർത്ഥാടകരെ കണ്ണൂരിലേക്ക് മാറ്റുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി. മാറ്റം ആവശ്യപ്പെട്ടത് 3000 പേരാണ്. കൂടുതൽ അപേക്ഷകൾ വന്നാൽ നറുക്കെടുപ്പിലൂടെ തീർത്ഥാടകരെ തെരഞ്ഞെടുക്കുമെന്ന് അബ്ദുള്ളക്കുട്ടി അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്രയ്ക്ക് കണ്ണൂരിനെയും കൊച്ചിയെയും അപേക്ഷിച്ച് 40,000 രൂപ അധികം നൽകേണ്ടി വരുന്നുണ്ട്.

ഉയർന്ന നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടച് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രാദേശിക നേതാവ് ഉൾപ്പടെ ആറു പേർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ നയപരമായ തീരുമാനത്തിൽ അഭിപ്രായം പറയുന്നത് ഉചിതമാകില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.കോഴിക്കോട് വിമാനത്താവളം വഴിയുള്ള അധിക നിരക്ക് കാരണം മലബാറിലെ കൂടുതൽ പേർ കണ്ണൂർ വിമാനത്താവളം തെരഞ്ഞെടുക്കുന്നുണ്ട്. 

സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ! 'ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ'യെന്ന് കൂടൽമാണിക്യം വിഷയത്തിലെ പ്രതികരണം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്