സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ! 'ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ'യെന്ന് കൂടൽമാണിക്യം വിഷയത്തിലെ പ്രതികരണം

Published : Mar 12, 2025, 12:19 PM ISTUpdated : Mar 13, 2025, 10:58 PM IST
സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ! 'ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ'യെന്ന് കൂടൽമാണിക്യം വിഷയത്തിലെ പ്രതികരണം

Synopsis

ടൂറിസം കണക്കുകൾ പറയുന്നത് മഹാകുംഭമേള 12 വർഷത്തിൽ ഒരിക്കൽ നടത്തണം എന്നാണ്

തിരുവനന്തപുരം: സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാലിൽ. ആറ്റുകാലിൽ എത്തിയ ഇരുവരും മറ്റ് ഭക്തർക്കൊപ്പം സെൽഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. അതിനിടെ കുടൽ മാണിക്യം വിഷയത്തിലെ അഭിപ്രായമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്, 'ഇതിനിടയ്ക്ക് വിഷം ഉണ്ടല്ലോ'യെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിങ്ങൾ തന്നെ പ്രചരിപ്പിച്ചതല്ലേയെന്നും ചോദിച്ച സുരേഷ് ഗോപി, വിഷങ്ങളെല്ലാം നമുക്ക് പുകച്ച് ചാടിക്കാമെന്നും പറഞ്ഞു.

മഹാകുംഭമേളയെക്കുറിച്ചും ആറ്റുകാൽ പൊങ്കാലക്കിടെ സുരേഷ് ഗോപി സംസാരിച്ചു. ടൂറിസം രംഗത്ത് മഹാകുംഭ മേള പഠിപ്പിച്ചത് വലിയ പാഠമാണെന്നും യു പിയുടെ ജി ഡി പി വളർച്ച മോശമെന്ന് പറഞ്ഞവർക്ക് ഒക്കെ ഇപ്പോൾ ആശ്ചര്യമായിരിക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ടൂറിസം കണക്കുകൾ പറയുന്നത് മഹാകുംഭമേള 12 വർഷത്തിൽ ഒരിക്കൽ നടത്തണം എന്നാണ്.  ഇതെല്ലാം രാജ്യത്തിന്റെ സമ്പത്തിൽ മുതലായി വന്നു ചേരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

നാളെ ആറ്റുകാൽ പൊങ്കാല; ഭക്തലക്ഷങ്ങളെത്തും, അണിഞ്ഞൊരുങ്ങി തലസ്ഥാനം; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാന നഗരം ഒരുങ്ങിക്കഴിഞ്ഞു. ഭക്ത ലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിക്ക്  പൊങ്കാല അർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം.

പൊങ്കാല ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. അടുപ്പ് മണ്ണെണ്ണ പോലുള്ള ദ്രവ ഇന്ധനങ്ങൾ ഉപയോഗിച്ച് കത്തിക്കരുത്.
2. പെട്രോൾ പന്പുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്
3. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചു മാത്രം അടുപ്പ് കത്തിക്കുക
4. പൊങ്കാലയിടുന്ന ഒരാൾക്ക് പിന്നിലായി മറ്റൊരു അടുപ്പ് വരാതിരിക്കാൻ ശ്രദ്ധിക്കണം
5. ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമീകരിക്കുക
6. സാരി, ഷാൾ, അയഞ്ഞ വസ്ത്രങ്ങൾ എന്നിവ ശരീരത്തോട് ചേർത്ത് ചുറ്റിവയ്ക്കുക.
7. അത്യാവശ്യമുണ്ടായാൽ തീ അണയ്ക്കുന്നതിന് സമീപത്ത് വെള്ളം കരുതുക.
8. പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം വയ്ക്കരുത്.
9. ഹൈഡ്രജൻ ബലൂണുകളും സമാന വസ്‌തുക്കളും തീർത്തും ഒഴിവാക്കുക
10. അടുപ്പ് കത്തിക്കുന്നതിനു മുൻപായി അധികമുള്ള വിറക് സുരക്ഷിതമായി മാറ്റിവയ്ക്കുക
11. പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞതായി ഉറപ്പാക്കിയ ശേഷം മാത്രം സ്ഥാനം വീട്ടുപോകുക.
12. വസ്ത്രങ്ങളിൽ തീപിടിച്ചാൽ നിലത്തു കിടന്ന് ഉരുളുക. സമീപത്ത് നിൽക്കുന്നവർ വെള്ളമൊഴിച്ചോ കട്ടിയുള്ള തുണികൊണ്ട് മൂടിയോ തീ അണയ്ക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്