വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു, ഗുജറാത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Jul 16, 2022, 3:01 PM IST
Highlights

ഗുജറാത്ത്, മഹാഷാഷ്ട്ര, കർണാടക തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പിലുണ്ട്.

പോര്‍ബന്തര്‍: ഗുജറാത്തിൽ അതിശക്തമായ മഴയ്ക്ക് (Gujrat Rains) സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം  മുന്നറിയിപ്പ് നൽകി. സൗരാഷ്ട്ര തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം പോർബന്ദർ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നത്. 45-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഗുജറാത്ത്, മഹാഷാഷ്ട്ര, കർണാടക തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പിലുണ്ട്.
 
അതേസമയം ഗുജറാത്ത് തീരത്തായി അറബികടലിൽ നിൽക്കുന്ന ന്യുന മർദ്ദം ശക്തി പ്രാപിച്ചു ഒമാൻ തീരത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. വടക്ക് കിഴക്കൻ അറബികടലിലെ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി( Depression ) ശക്തി പ്രാപിച്ചു കഴിഞ്ഞു.  അടുത്ത 24 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്ത് മറ്റൊരു ന്യൂനമർദ്ദവും നിലനിൽക്കുന്നു.

കനത്ത മഴ; അട്ടപ്പാടി ചുരത്തില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ ഗതാഗത നിയന്ത്രണം; ഭാരമേറിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

കോഴിക്കോട് മാവൂരിൽ വിവാഹ പാര്‍ട്ടിക്കിടെ ഓഡിറ്റോറിയത്തിൽ വെള്ളം കയറി; ഭക്ഷണമടക്കം നശിച്ചു

കുത്തിയൊലിക്കുന്ന പുഴയില്‍ ചാടി മരത്തടി പിടുത്തം; മലപ്പുറത്തെ 'മുള്ളൻകൊല്ലി വേലായുധൻമാർ'ക്കെതിരെ പൊലീസ്

 സംസ്ഥാനത്ത് മഴ തുടരുന്നു; വടക്കന്‍ കേരളത്തില്‍ ശക്തം, കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

ആളിയാര്‍ ഡാമിൽ കൂടുതൽ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് നീക്കം; പ്രതിഷേധം

അതേസമയം സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. തീരമേഖലകളിൽ മഴ ശക്തമായേക്കും. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്,  കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

 

click me!