മഴ ശക്തം, മൂന്നാറിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസ്സം, ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം

By Web TeamFirst Published Jul 24, 2021, 2:48 PM IST
Highlights

കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് ജില്ലയിൽ ഞായറാഴ്ച വരെ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. 

ഇടുക്കി: സംസ്ഥാനത്തും കനത്ത മഴ തുടരുകയാണ്. മൂന്നാറിൽ പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ട മേഖലയിൽ മണ്ണ് മാറ്റിത്തുടങ്ങി.മൂന്നാറിലെ പൊലീസ് ക്യാന്റീനിന് സമീപം റോഡിലേക്ക് വീണ മണ്ണ് നീക്കുകയാണ്. നിലവിൽ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. 

കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് ജില്ലയിൽ ഞായറാഴ്ച വരെ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി ഏഴു മുതൽ രാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി. മുൻ കരുതൽ നടപടികളുടെ ഭാഗമായി മൂന്നാറിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 

click me!