ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്

Published : Dec 16, 2025, 10:06 PM IST
Fire

Synopsis

കാസർകോട് കൊളക്ക ബയലിൽ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് ഒരു വീട് പൂർണ്ണമായും കത്തി നശിച്ചു. ഒൻപതംഗ കുടുംബം താമസിച്ചിരുന്ന വീട്ടിലെ സാധനങ്ങളും വിലപ്പെട്ട രേഖകളും ഉൾപ്പെടെ ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

കാസർകോട്: വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. കൊളക്ക ബയലിലെ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ വീടാണ് കത്തി നശിച്ചത്. ഗ്യാസ് അടുപ്പിൽ നിന്ന് തീ തൊട്ടടുത്തുണ്ടായിരുന്ന തുണിയിലേക്ക് പടരുകയായിരുന്നു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടി. ഉടൻ സമീപവാസികൾ കാസർകോട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു .അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് വാഹനങ്ങൾ എത്തി രണ്ടുമണിക്കൂർ ശ്രമഫലമായാണ് തീ പൂർണമായും അണിക്കാൻ കഴിഞ്ഞത്.

പുഷ്പയുടെ മക്കളായ ജനാർദ്ദനൻ, മോഹനൻ ഇവരുടെ ഭാര്യമാർ, മക്കൾ എന്നിവ അടങ്ങുന്ന 9 അംഗങ്ങളാണ് വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ നാല് പേരും സ്കൂളിൽ പോയിരുന്നു. ജനാർദ്ദനൻ കാസർകോട് തുണിക്കടയിലും മോഹനൻ ബീബത്തുബയൽ സർവീസ് സ്റ്റേഷനിലും പണിക്കു പോയിരുന്നു. സംഭവമറിഞ്ഞ് ഉടനെ തന്നെ മക്കൾ രണ്ടുപേരും ജോലി സ്ഥലത്തുനിന്ന് തിരികെ വീട്ടിലെത്തുകയും ചെയ്തിരുന്നു. വീട്ടിലെ സാധന സാമഗ്രികൾ പൂർണമായും കത്തി നശിച്ചു. രണ്ട് സ്റ്റീൽ അലമാരയിൽ വെച്ചിരുന്ന തുണിത്തരങ്ങൾ ലോൺ അടയ്ക്കാനായി വെച്ചിരുന്ന 15,000 രൂപ ടിവി , മിക്സി, കട്ടിൽ,കിടക്കകൾ, വീടിൻ്റെ ആധാരം, സർട്ടിഫിക്കറ്റുകൾ റേഷൻ കാർഡ് മറ്റ് രേഖകൾ എന്നിവ പൂർണമായും കത്തി നശിച്ചു.

നാല് മുറികളോടു കൂടിയ ഓടുവെച്ച വീടാണ് അഗ്നിക്കിരയായത്. തീപിടുത്തത്തിൽ 10 ലക്ഷം രൂപ നഷ്ടം വന്നതായി കരുതുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) എം രമേശ ആർ .അജേഷ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിഎസ് ഗോകുൽ കൃഷ്ണൻ ,എം എ വൈശാഖ്, അതുൽ രവി ,പി എം നൗഫൽ ഹോം ഗാർഡുമാരായ എസ് സോബിൻ , വി.ജി.വിജിത്ത് നാഥ്, വി വി ഉണ്ണികൃഷ്ണൻ, പി ശ്രീജിത്ത്, പി.വി.പ്രസാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിദേശത്തുനിന്നെത്തി, പിന്നാലെ കാണാതായി; യുവാവിനെ 2 ദിവസത്തിന് ശേഷം മാന്നാറിനടുത്ത് ചതുപ്പിൽ കണ്ടെത്തി
ചീക്കല്ലൂരില്‍ കടുവ ഭീതി; കൈതക്കാടിൽ നിന്ന് പുറത്തേക്കോടി, പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം, പ്രദേശവാസികൾക്ക് വീടിനകത്ത് തുടരാൻ നിർദേശം