ഹോട്ടൽ അടക്കാന്‍ നേരം പൊറോട്ട ചോദിച്ചെത്തി, ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഉടമയെ മര്‍ദിച്ചെന്ന് പരാതി, സംഭവം കൊല്ലത്ത്

Published : May 12, 2025, 01:08 PM ISTUpdated : May 12, 2025, 01:52 PM IST
ഹോട്ടൽ അടക്കാന്‍ നേരം പൊറോട്ട ചോദിച്ചെത്തി, ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഉടമയെ മര്‍ദിച്ചെന്ന് പരാതി, സംഭവം കൊല്ലത്ത്

Synopsis

ഇന്നലെ രാത്രി ഹോട്ടൽ അടയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് യുവാക്കൾ എത്തി പൊറോട്ട ആവശ്യപ്പെട്ടത്.

കൊല്ലം: കൊല്ലം കിളികൊല്ലൂർ മങ്ങാട് പൊറോട്ട കൊടുക്കാത്തതിൻ്റെ പേരിൽ ഹോട്ടൽ ഉടമയെ യുവാക്കൾ ആക്രമിച്ചെന്ന് പരാതി. മങ്ങാട് സംഘം മുക്കിൽ പ്രവർത്തിക്കുന്ന സെന്റ് ആന്റണീസ് ഹോട്ടലിൻ്റെ ഉടമ അമൽ കുമാറിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ഹോട്ടലുടമയുടെ തലയ്ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഹോട്ടൽ അടയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് യുവാക്കൾ എത്തി പൊറോട്ട ആവശ്യപ്പെട്ടത്. പണം ഇല്ലെന്നും പിന്നീട് നൽകാമെന്നും പറഞ്ഞു. എല്ലാം തീർന്നെന്ന് ഹോട്ടലുടമ അറിയിച്ചതോടെ തർക്കമുണ്ടായി. പിന്നാലെ ഇരുവരും മടങ്ങിപ്പോയി. സംഘത്തിലുണ്ടായിരുന്ന ഒരാളും മറ്റൊരു  യുവാവും അൽപസമയത്തിനകം മടങ്ങിയെത്തി ആക്രമിച്ചെന്നാണ് ഹോട്ടൽ ഉടമയുടെ പരാതി. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും