കയ്യോടെ കഞ്ചാവ് പിടിച്ചിട്ടും എങ്ങനെയാണ് സ്റ്റേഷൻ ജാമ്യം കിട്ടുന്നത്? നിയമം പറയുന്നത്!

Published : Apr 28, 2025, 01:23 AM IST
കയ്യോടെ കഞ്ചാവ് പിടിച്ചിട്ടും എങ്ങനെയാണ് സ്റ്റേഷൻ ജാമ്യം കിട്ടുന്നത്? നിയമം പറയുന്നത്!

Synopsis

 മെത്താംഫെറ്റമിൻ രണ്ടു ഗ്രാം വരെയും ചെറിയ അളവായി കണക്കാക്കി സ്റ്റേഷൻ ജാമ്യം നൽകും

കൊച്ചി: കഞ്ചാവുമായി പിടിയിലായ സംവിധായകർക്ക് സ്റ്റേഷൻ ജാമ്യം കിട്ടിയത് എങ്ങനെയാണ്? അളവ് വെറും 1.6 ഗ്രാം മാത്രമാണ് എന്നത് കൊണ്ടാണ് നിയമപ്രകാരം ജാമ്യം കിട്ടിയത്. എന്താണ് ഇക്കാര്യത്തിൽ നിയമം പറയുന്നത് എന്ന് നോക്കാം.  നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം ആണ് രാജ്യത്ത് മയക്കുമരുന്ന് കേസുകളിൽ നിയമ നടപടി സ്വീകരിക്കുന്നത്.

എൻ‌ഡി‌പി‌എസ് നിയമത്തിലെ സെക്ഷൻ 2 പ്രകാരം പിടിച്ചെടുക്കുന്ന മയക്കുമരുന്നുകളെ 'വാണിജ്യ അളവ്' എന്നും 'ചെറിയ അളവ്' എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വാണിജ്യ അളവിലുള്ള മയക്കുമരുന്ന് പിടിച്ചാൽ അത് ജാമ്യമില്ലാ കുറ്റമാണ്. കൊക്കെയ്ൻ രണ്ടു ഗ്രാം വരെ ചെറിയ അളവാണ്. കഞ്ചാവ് ഒരു കിലോയ്ക്ക് താഴെ വരെ ചെറിയ അളവാണ്. ഹെറോയിൻ അഞ്ചു ഗ്രാം വരെയും മെത്താംഫെറ്റമിൻ രണ്ടു ഗ്രാം വരെയും ചെറിയ അളവായി കണക്കാക്കി സ്റ്റേഷൻ ജാമ്യം നൽകും. 

എംഡിഎംഎ അര ഗ്രാമും ഡയസിപാം ഇരുപത് ഗ്രാമും ചെറിയ അളവായി കണക്കാക്കും. ചരസ്, ഹാഷിഷ് നൂറു ഗ്രാം വരെ ചെറിയ അളവായി കണക്കാക്കും. ചെറിയ അളവിൽ മയക്കു മരുന്ന് പിടിച്ചാലും കുറ്റം കോടതിയിൽ തെളിഞ്ഞാൽ ആറ് മാസം വരെ നീളാവുന്ന കഠിന തടവോ, 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടും.

ഇടത്തരം അളവിൽ മയക്കുമരുന്ന് പിടിച്ചാൽ പത്ത് വർഷം വരെ കഠിന തടവോ, ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടും. വാണിജ്യ അളവിൽ ലഹരി പിടിച്ചാൽ 20 വർഷം വരെ കഠിന തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും. 

ശിക്ഷാനടപടി എൻഡിപിഎസ് ആക്ട് പ്രകാരം 

ചെറിയ അളവെങ്കിൽ സ്റ്റേഷൻ ജാമ്യം. 

വാണിജ്യ അളവ് ജാമ്യമില്ലാ കുറ്റം


ചെറിയ അളവ്

കഞ്ചാവ് 1 കിലോ ഗ്രാമിൽ താഴെ

കൊക്കെയ്ന്‍ 2 ഗ്രാമിൽ താഴെ

ഹെറോയിൻ 5 ഗ്രാമിൽ താഴെ

മെത്താംഫെറ്റമിൻ 2 ഗ്രാമിൽ താഴെ

എംഡിഎംഎ അര ഗ്രാമിൽ താഴെ

ഡയസിപാം 20 ഗ്രാമിൽ താഴെ

ചരസ് 100 ഗ്രാമിൽ താഴെ

ഹാഷിഷ് 100 ഗ്രാമിൽ താഴെ

ശിക്ഷ

ചെറിയ അളവ്

6 മാസം വരെ കഠിന തടവ്,

10,000 രൂപ വരെ പിഴ

ഇടത്തരം അളവ്

10 വർഷം വരെ വരെ കഠിന തടവ്,

1 ലക്ഷം രൂപ വരെ പിഴ

വാണിജ്യ അളവ്

20 വർഷം വരെ വരെ കഠിന തടവ്,

2 ലക്ഷം രൂപ വരെ പിഴ

ബൈക്കുകൾ കൂട്ടിമുട്ടി, തൃച്ചാറ്റുകളും ജംഗ്ഷനിൽ മുട്ടൻ തര്‍ക്കം, പൊലീസ് എത്തിയപ്പോൾ കഥ മാറി, കയ്യിൽ ഹെറോയിൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം