സെക്രട്ടേറിയറ്റിൽ പാർട്ടിക്കാരുടെയടക്കം വൻ തള്ളിക്കയറ്റം, ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി; പൊട്ടി വീണില്ലെന്ന് ഉദ്യോഗസ്ഥർ

Published : Jun 22, 2026, 02:00 PM IST
secretariat lift complaint

Synopsis

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. നേതാക്കളുടെയും ജനങ്ങളുടെയും തള്ളിക്കയറ്റം കാരണം കഴിഞ്ഞ ദിവസം അമിതഭാരം മൂലം ഇവിടുത്തെ ലിഫ്റ്റ് സ്തംഭിച്ചു. ഓവർലോഡ് ആയാൽ അടുത്ത നിലയിൽ നിൽക്കുന്ന സുരക്ഷാ സംവിധാനമാണ് പ്രവർത്തിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10 വർഷം പ്രതിപക്ഷത്തിരുന്നതിന് ശേഷം ഭരണമാറ്റമുണ്ടായതോടെ മലബാറിൽ നിന്നടക്കം നേതാക്കളുടെ തള്ളിക്കയറ്റമാണ് സെക്രട്ടേറിയറ്റിലേക്ക്. എൽഡിഎഫ് സർക്കാരിന്‍റെ കർശന നിയന്ത്രണത്തിന് അയവ് വന്നത് ഭരണമുന്നണിക്കാർക്ക് ഗുണകരമായി.

പാർട്ടിക്കാരും നിവേദനവുമായെത്തുന്ന ജനങ്ങളുമൊക്കെയായി ഓരോ നിലകളിലും മന്ത്രിമാരുടെ ഓഫീസിലുമെല്ലാം വലിയ തിരക്കാണ്. സെക്രട്ടേറിയറ്റിലേക്ക് കയറാൻ നേരത്തെ പാസ് വേണ്ടിയിരുന്നെങ്കിലും നിലവിൽ നിവേദനവും ഐഡി കാർഡുമെല്ലാം മതിയെന്നാണ് രാഷ്ട്രീയ നേതാക്കൾ പറയുന്നത്. താങ്ങാവുന്നതിലും അധികം ഭരണപ്പാർട്ടിക്കാർ തിങ്ങിനിറഞ്ഞതോടെ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെ ലിഫ്റ്റുകൾ സ്തംഭിച്ചിരുന്നു.

ആറ് പേർക്ക് കയറാവുന്ന ലിഫ്റ്റിൽ പോലും നിരവധി പേർ തള്ളിക്കയറിയതാണ് തകരാറിലായത്. ആളുകൂടിയതോടെ ലിഫ്റ്റ് താഴേക്ക് പോയി തൊട്ടടുത്ത നിലയിലെത്തി നിന്ന് വാതിൽ തുറന്നു. പിന്നീട് ആളിറങ്ങി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പ്രവർത്തിച്ചത്. എന്നാൽ, ലിഫ്റ്റ് പൊട്ടിവീണിട്ടില്ലെന്നും ഓവർ ലോഡായാൽ തൊട്ടടുത്ത നിലയിൽ വന്ന് നിൽക്കുന്ന രീതിയിലുമാണ് സെക്രട്ടേറിയറ്റ് ലിഫ്റ്റിന്‍റെ പ്രവർത്തനമെന്നും അതാണ് സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎം ശ്രീയിലും മദ്യനയത്തിലും ചോദ്യങ്ങൾ; പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?
തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്