യുവതിയെ പത്തുകൊല്ലം ഒളിവില്‍ പാര്‍പ്പിച്ച സംഭവം: നെന്മാറയിലെ വീട് സന്ദർശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അംഗം

By Web TeamFirst Published Jun 18, 2021, 3:55 PM IST
Highlights

പത്തുകൊല്ലം യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചതില്‍ മനുഷ്യാവകാശ ലംഘനമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് നെന്മാറയിലെത്തിയത്. 

പാലക്കാട്: നെന്മാറയില്‍ പത്തുകൊല്ലം യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നെന്മാറയിലെത്തി റഹ്മാനെയും സജിതയെയും കണ്ടശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്‍റെ പ്രതികരണം. പത്തുകൊല്ലം യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചതില്‍ മനുഷ്യാവകാശ ലംഘനമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് നെന്മാറയിലെത്തിയത്. 

'തേനും പാലും നൽകി കൂട്ടിലിട്ടാലും ബന്ധനം തന്നെ', അവിശ്വസനീയം, തെറ്റായ മാതൃകകൾ പാടില്ലെന്നും വനിതാ കമ്മീഷൻ

'സജിതയും റഹ്മാനും പറഞ്ഞത് ശരിയാണ്', റിപ്പോർട്ട് നൽകി പൊലീസ്, വനിതാ കമ്മീഷൻ നെന്മാറയിൽ

റഹ്മാനെയും സജിതയും കണ്ട കമ്മീഷന്‍ അംഗം ഒളിവിലിരുന്ന വീട്ടിലും സന്ദര്‍ശനം നടത്തി. കമ്മിഷന്റെ അന്വേഷണ വിഭാഗം ഈ സംഭവത്തില്‍ വിശദമായി പരിശോധന നടത്തുമെന്നും കമ്മീഷന്‍ അംഗം ബൈജുനാഥ് പറഞ്ഞു. അതിനിടെ പത്തുകൊല്ലം ഇരുവരും വീട്ടില്‍ ഒളിവില്‍ കഴിഞ്ഞെന്ന വാദം റഹ്മാന്‍റെ പിതാവ് മുഹമ്മദ് ഗനി തള്ളി. റഹ്മാനും സജിതയും കളവുപറയുന്നെന്നാണ് പിതാവിന്‍റെ ആരോപണം. സംഭവത്തതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ സംഘം ഫോണ്‍ രേഖകള്‍ പരിശോധിച്ചു വരികയാണ്. 

പത്ത് വര്‍ഷത്തെ ഒളിജീവിതം; സംശയങ്ങള്‍ ബാക്കി, 'ഒന്നൂടെ' അന്വേഷിക്കണമെന്ന് പൊലീസ്.

 

 

click me!