പത്ത് വര്‍ഷത്തെ ഒളിജീവിതം; സംശയങ്ങള്‍ ബാക്കി, 'ഒന്നൂടെ' അന്വേഷിക്കണമെന്ന് പൊലീസ്

First Published Jun 10, 2021, 3:49 PM IST


സിനിമാക്കഥയെ വെല്ലുന്നതായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് നെന്മാറയില്‍ നിന്ന് വന്ന വാര്‍ത്ത. പത്ത് വര്‍ഷം ഒരു കുഞ്ഞ് പോലുമറിയാതെ കാമുകിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുക. പിന്നീട്, ഇരുവരും ചേര്‍ന്ന് വീട്ടില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള വാടക വീട്ടില്‍ ഒളിച്ച് താമസിക്കുക. ഒരു പക്ഷേ മലയാളി ഇതുവരെ കണ്ടിട്ടുള്ള പ്രണയകഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഇരുവരുടെയും കഥ. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പറയുന്ന കഥയില്‍ ചില പൊരുത്ത കേടുകളുണ്ടെന്നും സംഭവം വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അയല്‍വാസികള്‍. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പിലായ കേസ് പൊലീസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചു. സംഭവ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കെ അഭിലാഷ്.