ബ്രസീൽ ഫാൻ ആയിരുന്ന ഞാൻ ഇപ്പോൾ അർജന്‍റീന ഫാൻ, തുറന്നുപറഞ്ഞ് രമേശ് ചെന്നിത്തല; നിർണായക ആവശ്യവുമായി വിജയ്‍യെ കാണും

Published : Jul 15, 2026, 07:02 AM IST
ramesh chennithala messi

Synopsis

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ലഹരിക്കെതിരെയുള്ള പുതിയ പദ്ധതിയുമായി മുന്നോട്ട്. ലഹരി വിരുദ്ധ പോരാട്ടത്തിന് പിന്തുണ തേടി നടൻ വിജയിയെ കാണുമെന്നും, 42 ദിവസം കൊണ്ട് 6000 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.

കൊച്ചി: ബ്രസീൽ ഫാൻ ആയിരുന്ന ഞാൻ ഇപ്പോൾ അർജന്‍റീന ഫാൻ ആയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുവാക്കളുടെ യഥാർത്ഥ ലഹരി ഫുട്ബോൾ പോലെയുള്ള കായിക വിനോദങ്ങളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച 'തൂഫാൻ വാറിയർ' പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തിന് പിന്തുണ തേടി ബുധനാഴ്ച 12 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർ സ്റ്റാറുമായ വിജയിയെ കാണുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

അദ്ദേഹം നമ്മളെ സഹായിക്കുമെന്നാണ് പ്രതീക്ഷ. ലഹരി കടത്തിനെതിരെ അന്തർസംസ്ഥാന തലത്തിൽ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി നേരത്തെ സംസാരിച്ചതായും ചെന്നിത്തല അറിയിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വിഷയം ചർച്ച ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിക്കുമ്പോൾ ലഹരി വ്യാപനം ഇത്രയും ഭീതിജനകമായ അവസ്ഥയിലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെറും 42 ദിവസത്തിനുള്ളിൽ ആറായിരത്തോളം പേരെയാണ് പദ്ധതിയുടെ ഭാഗമായി പിടികൂടിയത്. ഈ ചുരുങ്ങിയ കാലയളവിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. എറണാകുളത്ത് സ്കൂൾ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 29 ഡ്രൈവർമാരെ കണ്ടെത്തുകയും ഇവരുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ രൂപത്തിലും ഭാവത്തിലും കുട്ടികളെ ലക്ഷ്യമിട്ട് എത്തുന്ന രാസലഹരികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. വഴിയിൽ വെച്ച് അപരിചിതരോ, ക്ലാസിൽ സഹപാഠികളോ തരുന്ന മിഠായികൾ വാങ്ങി കഴിക്കരുത്. 

രാസലഹരി വിതരണം ചെയ്യുന്ന യഥാർത്ഥ ചാരന്മാർ നമുക്കിടയിലുണ്ട്. അവരെ എളുപ്പത്തിലൊന്നും തിരിച്ചറിയാൻ സാധിക്കില്ല. കേരളത്തിൽ ജോലി ചെയ്യാൻ ആളില്ലാത്ത അവസ്ഥ പരിഹരിക്കുന്നത് അതിഥി തൊഴിലാളികളാണ്. അവരെല്ലാവരും മോശക്കാരാണെന്ന അഭിപ്രായം തനിക്കില്ല. എന്നാൽ അതിഥി തൊഴിലാളികളെ ലഹരി ഇടപാടുകളിലേക്ക് ചാടിക്കുന്നത് ചില മലയാളികളാണ്. എളുപ്പത്തിൽ പണമുണ്ടാക്കാൻ നോക്കുന്ന മനുഷ്യരാണ് ഈ മാഫിയക്ക് പിന്നിൽ. സ്വന്തം മക്കൾക്ക് ഇവർ ഒരിക്കലും ഈ വിഷം നൽകില്ല എന്ന കാര്യം ഓർക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചില്ലി ചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് തർക്കം, ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ക്രൂരമർദനം, ഒരാൾ പിടിയിൽ
ചില്ലി ചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീരില്ലെന്ന് പറഞ്ഞ് തർക്കം, ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ക്രൂരമർദനം, ഒരാൾ പിടിയിൽ