ഐസിയു പീഡനക്കേസ്; നേഴ്സിംഗ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തു

Published : Jan 07, 2024, 09:00 AM IST
ഐസിയു പീഡനക്കേസ്; നേഴ്സിംഗ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തു

Synopsis

നേഴ്സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലംമാറ്റ ഉത്തരവാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. രണ്ടുമാസത്തേക്കാണ് സ്റ്റേ.  നേഴ്സിംഗ് ഓഫീസർ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും ട്രിബ്യൂണൽ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ നേഴ്സിംഗ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തു. നേഴ്സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലംമാറ്റ ഉത്തരവാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. രണ്ടുമാസത്തേക്കാണ് സ്റ്റേ. 
നേഴ്സിംഗ് ഓഫീസർ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും ട്രിബ്യൂണൽ കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. 

വിശദീകരണം പോലും ചോദിക്കാതെയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതെന്ന് കാണിച്ച് ബെറ്റി ആന്റണി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്തത്. ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ഇവരോടൊപ്പം സ്ഥലമാറ്റം നേഴ്സിംഗ് ഓഫീസർ പിവി സുമതിയുടെ സ്ഥലംമാറ്റ ഉത്തരവും സ്റ്റേ ചെയ്തിരുന്നു. 
അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച മൂന്ന് നേഴ്സിം​ഗ് സൂപ്രണ്ടുമാർക്കാണ് സ്ഥലംമാറ്റമുണ്ടായത്. 

മോയെ മോയെ, വല്ലാത്ത ചതികൾ! ചങ്ക് കൂട്ടുകാരൻ ദാ വീഡിയോ കോളിൽ; കാശ് ചോദിച്ചാൽ കൊടുക്കുന്നത് സൂക്ഷിച്ച് മതിയെ...

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും