19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശി മിനോതി സര്‍ദാറിനെ(35) ആണ് റെയില്‍വേ പോലീസും, ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: 19 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത് 24 പര്‍ഗനാസ് സ്വദേശി മിനോതി സര്‍ദാറിനെ(35) ആണ് റെയില്‍വേ പോലീസും, ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കടത്തിക്കൊണ്ടുവരികയായിരുന്നു കഞ്ചാവ്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍ ജനറല്‍ കോച്ചിലാണ് ഇവര്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണോ ഇവരെന്നും മുന്‍പും സമാന രീതിയില്‍ കോഴിക്കോട്ടേക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടോയെന്നും റെയില്‍വേ പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.