
പത്തനംതിട്ട: പത്തനംതിട്ടയില്‍ എസ്ഐക്ക് എസ്പി വക ഇമ്പോസിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് വനിതാ എസ്ഐക്ക് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം നൽകിയത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിന് എസ് ഐ മറുപടി നൽകിയില്ല. പുതിയ ക്രിമിനൽ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം. തുടർന്നാണ് ഇമ്പോസിഷൻ എഴുതി മെയിൽ അയക്കാൻ എസ്പി നിർദ്ദേശം നൽകിയത്. എസ് ഐ ഉടൻ ഇമ്പോസിഷൻ എഴുതി അയക്കുകയും ചെയ്തു. സംഭവം സേനയ്ക്കുള്ള വ്യപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കി എന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam