CPM : വടകര സിപിഎമ്മിൽ വെട്ടിനിരത്തൽ; നാല് നേതാക്കളെ ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി

Web Desk   | Asianet News
Published : Dec 05, 2021, 04:57 PM ISTUpdated : Dec 05, 2021, 04:58 PM IST
CPM : വടകര സിപിഎമ്മിൽ വെട്ടിനിരത്തൽ; നാല് നേതാക്കളെ ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി

Synopsis

കുറ്റ്യാടി മണ്ഡലം സ്ഥാനാ‍‍ർത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ അനുകൂലിച്ച നാല് പ്രമുഖ നേതാക്കളെ സിപിഎം വടകര ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി.  പ്രായപരിധിയടക്കമുള്ള നിബന്ധനകളല്ല ഒഴിവാക്കാൻ കാരണം. 

കോഴിക്കോട്: വടകരയിൽ (Vadakara) സിപിഎമ്മിൽ (CPM) വെട്ടിനിരത്തൽ. കുറ്റ്യാടി മണ്ഡലം സ്ഥാനാ‍‍ർത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ (K P Kunjahammed kutty) അനുകൂലിച്ച നാല് പ്രമുഖ നേതാക്കളെ സിപിഎം വടകര ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. 

മുൻ ഏരിയാ സെക്രട്ടറി പി കെ  ദിവാകരൻ,  മണിയൂ‍ർ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷറഫ്, തിരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട്  മോഹനൻ മാസ്റ്റർ, കെ എസ് കെ ടിയു നേതാവ്  പി കെ സജിത എന്നിവരെയാണ് ഒഴിവാക്കിയത്. കുറ്റ്യാടി മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിലെ നേതാക്കളാണിവർ. പ്രായപരിധിയടക്കമുള്ള നിബന്ധനകളല്ല ഒഴിവാക്കാൻ കാരണം. വടകര മുനിസിപ്പൽ വൈസ് ചെയ‍‍‍ർമാൻ പി കെ സതീശനെയും ഏരിയാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

'പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുത്'; സിപിഎമ്മിനെതിരെ വി മുരളീധരന്‍

പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് വധക്കേസില്‍ സിപിഎമ്മിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍ (V Muraleedharan). സന്ദീപിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ല. ആദ്യം സത്യം പറഞ്ഞ പൊലീസുകാരെ സിപിഎം തിരുത്തി. റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചു. പ്രതികളില്‍ ഒരാളെ യുവമോര്‍ച്ച നേരത്തെ പുറത്താക്കിയതാണ്. പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം. പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കുതീര്‍ക്കാന്‍ വരരുതെന്നും മന്ത്രി പറഞ്ഞു. സന്ദീപിനെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു മുരളീധരന്‍. 

ബിജെപി-ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ  കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് കോടിയേരി പറഞ്ഞത്. പൊലീസ് കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ടിൽ രാഷ്ട്രീയ കൊലപാതകമെന്ന് തന്നെയാണുള്ളത്. പൊലീസുമായി ബന്ധപ്പെട്ട് മറ്റ് ആരോപണങ്ങളെ കുറിച്ച് അറിയില്ല. കേസിലെ ഒരു പ്രതി ബിജെപിക്കാരൻ ആണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണ്. ബാക്കിയുള്ളവരെ അവർ സംഘടിപ്പിച്ചതാകുമെന്നും കോടിയേരി പറഞ്ഞു. 

Read Also: ലഹരിപ്പാർട്ടിക്ക് പുറമെ ചൂതാട്ട കേന്ദ്രങ്ങളും, കൊച്ചിയിലെ ഫ്ലാറ്റുകളിൽ റെയ്ഡ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി