ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി കസാഖ്സ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Published : Jan 13, 2026, 10:40 PM IST
Indian Medical Student death

Synopsis

വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ മറ്റ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു

ദില്ലി : കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥി മിലി മോഹൻ ആണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥി സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ മറ്റ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.

കസാഖ്സ്ഥാനിലെ സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 11 വിദ്യാർത്ഥികളാണ് വിനോദയാത്രയ്ക്കായി പോയത്. മടക്കയാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ ആഷിക ഷീജമിനി സന്തോഷ്, ജസീന ബി എന്നിവർ ചികിത്സയിലാണ്.

മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കസാഖ്സ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി എംബസി അധികൃതർ യൂണിവേഴ്സിറ്റിയുമായും മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദേശകാര്യ മന്ത്രാലയവും നോർക്കയും ചേർന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പ്; എറണാകുളം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം
'കോഴിക്കോട്ടെ സിപിഎമ്മിന് ഒരു ലക്ഷ്യമേയുള്ളൂ, എല്ലാ വഴികളിലും താമരക്കുളം നനയ്‌ക്കുക എന്നത് മാത്രം': വിമർശനവുമായി ഫാത്തിമ തഹ്‍ലിയ