
തൃശൂര്‍: ശബരിമല സീസണ്‍ പ്രമാണിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഈ മാസം 14 മുതല്‍ ജനുവരി 16 വരെ എല്ലാ വെള്ളിയാഴ്ചകളിലും എഗ്മൂരില്‍ നിന്നുള്ള ഈ ട്രെയിന്‍ ഓടും. ശനിയാഴ്ചകളിലാണ് തിരിച്ചുള്ള സര്‍വ്വീസ്. വെള്ളിയാഴ്ച രാത്രി 11.55ന് എഗ്മൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് നാലരയ്ക്ക് കൊല്ലത്തെത്തും. ശനിയാഴ്ചകളില്‍ രാത്രി 7.35ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രരണ്ടിന് ചെന്നൈ എഗ്മൂരില്‍ എത്തും.
ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍. ഈ മാസം 16 മുതല്‍ ജനുവരി 24 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ട്രെയിന്‍ സര്‍വീസ് നടത്തും. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് തിരിച്ചുള്ള സര്‍വ്വീസ്. രാത്രി 11.50ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് നാലയ്ക്ക് കൊല്ലത്തെത്തും. വൈകീട്ട് ആറരയ്ക്ക് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് ചെന്നൈ സെന്‍ട്രലില്‍ എത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam