ഓണത്തിന് ഒരാഴ്ച മുമ്പേ നാട്ടിലെത്താം; ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ആരംഭിച്ചു

Published : Aug 14, 2026, 09:34 AM IST
Bengaluru Kannur Special Train

Synopsis

ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 20ന് ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. ഓഗസ്റ്റ് 21ന് കണ്ണൂരിൽനിന്ന് മടക്കയാത്ര.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ഓഗസ്റ്റ് 20 വ്യാഴാഴ്ച എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 21 വെള്ളിയാഴ്ചയാണ് കണ്ണൂരിൽനിന്ന് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്. ഓണത്തിന് ഒരാഴ്ച മുമ്പ് ബെംഗളൂരുവിൽനിന്ന് നാട്ടിൽ എത്താൻ പദ്ധതിയിടുന്ന വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ സഹായമാകും. സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഇന്ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.

ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നിന്നാണ് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. ഓഗസ്റ്റ് 20ന് വൈകുന്നേരം 10:30ന് ബെംഗളൂരൂ കൻ്റോൺമെൻ്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06567) പിറ്റേദിവസം ഉച്ചയ്ക്ക് 12:50ന് കണ്ണൂരിൽ എത്തിച്ചേരും. അതേ ദിവസം വൈകിട്ട് 4:10ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06568) ഓഗസ്റ്റ് 22ന് രാവിലെ ആറുമണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിൽ എത്തിച്ചേരും.

കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നീ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. 16 സ്ലീപ്പർ ക്ലാസ് കോച്ചുകളും അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമാണ് ട്രെയിനിൽ ഉണ്ടാകുക. ഓണത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവേ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചുവരികയാണ്. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനംനൊന്തെന്ന് സംശയം
വൈപ്പർ ഇട്ടില്ല, ബസ് നിർത്താതെ പോയി, കെഎസ്ആർടിസി ബസിന് നേരെയുണ്ടായ മുട്ടയേറ് കൊള്ളശ്രമമെന്ന സംശയം