അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടലിൽ, കൊലപ്പെടുത്തിയതെന്ന് ആരോപണം

Web Desk   | Asianet News
Published : Feb 17, 2020, 11:40 AM ISTUpdated : Feb 17, 2020, 01:22 PM IST
അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിന്റെ മൃതദേഹം കടലിൽ,  കൊലപ്പെടുത്തിയതെന്ന് ആരോപണം

Synopsis

ഇന്നലെ രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുട്ടിയെ  രാവിലെ കാണാതായെന്ന് കാട്ടി രക്ഷിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ തയ്യിലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടലിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ  ശരണ്യ -പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. ഒന്നര വയസ് മാത്രമാണ് വിയാന്റെ പ്രായം. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധു ആരോപിച്ചു.

"

Read more at: തെറ്റ് പറ്റി, ക്ഷമിക്കണം; ചിത്രീകരണം മുടങ്ങിയ വെയിൽ സിനിമയുടെ നിർമ്മാതാവിനോട് ഷെയ്ൻ ...

ഇന്നലെ രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുട്ടിയെ  രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read more at: അലന് എൽഎൽബി പരീക്ഷ എഴുതാമോ ?48 മണിക്കൂറിനകം പറയണമെന്ന് കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി ...

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശരണ്യയുടെ ബന്ധു ആരോപിച്ചു. "മൂന്ന് മണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്. അകത്തുനിന്ന് പൂട്ടിയ വീട്ടിൽ നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല. കുട്ടിയും പ്രണവും മുറിയിലും ഭാര്യ ശരണ്യ ഹാളിലുമാണ് കിടന്നത്. കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്. നേരം വെളുക്കുന്നത് വരെ മുറിയുടെ വാതിൽ തുറന്നിട്ടില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?" എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ഇയാൾ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?