സന്നിധാനത്ത് വിവിധ ഹോട്ടലുകളില്‍ പരിശോധന; വൃത്തിഹീനമായ ഹോട്ടല്‍ അടപ്പിച്ചു

Published : Nov 29, 2019, 01:16 PM IST
സന്നിധാനത്ത് വിവിധ ഹോട്ടലുകളില്‍ പരിശോധന; വൃത്തിഹീനമായ ഹോട്ടല്‍ അടപ്പിച്ചു

Synopsis

ശബരിമല സന്നിധാനത്തും പരിസരത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പരിശോധന.  മരക്കൂട്ടത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന അയ്യപ്പാസ് എന്ന ഹോട്ടല്‍ നടപടിയുടെ ഭാഗമായി അടപ്പിച്ചു. സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്‍റേതാണ് നടപടി.  

സന്നിധാനം: ശബരിമല സന്നിധാനത്തും പരിസരത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പരിശോധന.  മരക്കൂട്ടത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന അയ്യപ്പാസ് എന്ന ഹോട്ടല്‍ നടപടിയുടെ ഭാഗമായി അടപ്പിച്ചു. സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്‍റേതാണ് നടപടി.

സന്നിധാനത്തെ വിവിധ ഹോട്ടലുകളിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന നടത്തി. പല ഹോട്ടലുകളില്‍ നിന്നായി  പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് മിതമായ വിലയില്‍ വൃത്തിയുള്ള സാഹചര്യത്തില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം പരിശോധനകള്‍ തുടരാനാണ് അധികൃതരുടെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ട് കൂടുതൽ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക് പുറത്ത്
ആരാണ് ഈ 'മറ്റുള്ളവർ?'എസ്ഐആർ പട്ടികയിൽ കേരളത്തിൽ 25 ലക്ഷം പേർ പുറത്തായതിൽ ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി