ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങി, ഗവർണറും ദേശീയഗീതവും അപമാനിക്കപ്പെട്ടു, വന്ദേമാതരം ഭാഗികമായി വായിച്ചതിൽ പ്രതിഷേധവുമായി വി മുരളീധരൻ

Published : May 29, 2026, 12:23 PM IST
V Muraleedharan

Synopsis

ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി ഡി സതീശൻ സർക്കാർ. 'വന്ദേമാതര'ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശൻ വ്യക്തമാക്കണം.

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ പ്രതിഷേധവുമായി വി മുരളീധരൻ എംഎൽഎ. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ല. ഇത് ലോക്ഭവനോടും ബഹുമാനപ്പെട്ട ഗവർണറോടുമുള്ള അവഹേളനമാണ്. 150ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതവും അപമാനിക്കപ്പെട്ടു. ജമാ അത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുകയാണ് വി ഡി സതീശൻ സർക്കാർ എന്ന് വ്യക്തമെന്നും വി മുരളീധരൻ എംഎൽഎ പ്രതികരിച്ചു. ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തത് എന്ന വാദം സർക്കാർ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.1896ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച 'വന്ദേമാതര'ത്തോട് എന്നുമുതലാണ് കോൺഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശൻ വ്യക്തമാക്കണം. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വി മുരളീധരൻ എംഎൽഎ വിശദമാക്കി.

നേരത്തെ വി ഡി സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ പ്രതിപക്ഷ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയതായി ചുമതലയേറ്റ യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപന ചടങ്ങിൽ തുടങ്ങുന്നതിന് മുമ്പും അവസാനിച്ചതിന് ശേഷവും വന്ദേ മാതരം മുഴുവൻ വായിച്ചിരുന്നില്ല. രണ്ട് തവണയും ഭാഗികമായി മാത്രമേ വന്ദേ മാതരം ബാന്റിൽ വായിച്ചുള്ളൂ. വന്ദേമാതരം മുഴുവൻ വായിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്തു; വയനാട്ടിൽ ആംബുലൻസിന് നേരെ ആക്രമണം
'പ്രതിപക്ഷ ഉപനേതാവ് പദവിക്ക് പ്രത്യേക മുഹൂർത്തം കുറിച്ചിട്ടില്ല', സിപിഐക്ക് കിട്ടണം; യുഡിഎഫ് സർക്കാരിന്‍റെ നയപ്രഖ്യാപനം ഉപരിപ്ലവമെന്നും ബിനോയ് വിശ്വം