'പിണറായി സർക്കാറിന്റെ പിന്നാലെ നടന്നിട്ടില്ല, വിചാരണയിൽ സത്യം തെളിയും'; കശുവണ്ടി അഴിമതിക്കേസിൽ പ്രതികരണവുമായി ചന്ദ്രശേഖരൻ

Published : Jul 02, 2026, 01:20 PM IST
R Chandrasekharan

Synopsis

കശുവണ്ടി അഴിമതി കേസിൽ വിചാരണയ്ക്ക് അനുമതി നൽകിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. പ്രോസിക്യൂഷൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പിണറായി സർക്കാരിന്റെ പിന്നാലെ നടന്നിട്ടില്ലെന്നും വിചാരണയിൽ സത്യം തെളിയുമെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ വിചാരണ ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. തട്ടിപ്പ് നടന്നതായി പറയുന്ന 10 വർഷത്തിൽ താൻ ചെയർമാനായത് മൂന്ന് വർഷം മാത്രമാണ്. കോർപ്പറേഷനിലെ തീരുമാനങ്ങൾ എല്ലാം ബോർഡ് കൂട്ടായി എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരന് സ്വാർത്ഥ താൽപര്യമുണ്ടായിരിക്കാം. പുതിയ യൂണിയൻ ഉണ്ടാക്കാനുള്ള നീക്കം തടഞ്ഞതാണ് വൈരാഗ്യ കാരണം. 224 കോടി രൂപയുടെ ഇടപാട് നടന്നപ്പോൾ 2000 കോടിയുടെ അഴിമതി നടത്തി എന്നാണ് മാധ്യമങ്ങൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. 

പ്രൊസിക്യൂഷൻ അനുമതി നൽകിയതിനെ സ്വാഗതം ചെയ്യുന്നു. വിചാരണയിൽ സത്യം തെളിയും. പ്രോസിക്യൂഷൻ അനുമതി നൽകരുത് എന്ന് പറഞ്ഞ് പിണറായി സർക്കാരിന്റെ പിറകെ നടന്നിട്ടില്ല. പിണറായി സർക്കാരിന് അഴിമതി ബോധ്യപ്പെട്ടില്ല. അതുകൊണ്ട് അനുമതി നൽകിയില്ല. പുതിയ സെക്രട്ടറിയോട് എന്ത് ചെയ്യണമെന്ന കോടതി പറഞ്ഞു. അത് നടപ്പാക്കി. ഐഎൻടിയുസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അധ്യാപകൻ മർദ്ദിച്ചതായി പരാതി: സംഭവം നെന്മാറയിൽ
ടിനി ടോമിന് കുരുക്ക്, ചോദ്യം ചെയ്യാൻ വിളിപ്പിക്കും; 'പരസ്യമായി അശ്ലീല, ലൈംഗിക പരാമർശം, അൻസിബയെ ജിഹാദിയെന്നും തീവ്രവാദിയെന്നും വിളിച്ചു'