ക്രൈം ബ്രാഞ്ച് തലപ്പത്ത് ചുമതലമാറ്റം: അജിതബീഗത്തിൻ്റെയും ശ്യാംസുന്ദറിൻ്റെയും ചുമതലകൾ മാറി

Published : Jul 09, 2026, 07:10 AM ISTUpdated : Jul 09, 2026, 10:11 AM IST
kerala police

Synopsis

സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ സർക്കാർ മാറ്റങ്ങൾ വരുത്തി. ഐജി അജിത ബീഗത്തിന് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൻ്റെ അധിക ചുമതല നൽകിയപ്പോൾ, പ്രമാദമായ സുകുമാരക്കുറുപ്പ് കേസിൻ്റെ തുടരന്വേഷണ മേൽനോട്ടം ഐജി ശ്യാം സുന്ദറിന് കൈമാറി.

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. ഐജി അജിത ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതല കൂടി നൽകി. ഇതിനൊപ്പം ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി മുതൽ അജിത ബീഗത്തിനായിരിക്കും.

ക്രൈംബ്രാഞ്ച് തെക്കൻ മധ്യ മേഖലയുടെ ചുമതല ഐജി ശ്യാം സുന്ദറിന് നൽകാനും തീരുമാനമായിട്ടുണ്ട്. കേരളം ഏറെ ചർച്ച ചെയ്ത പ്രമാദമായ സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിന് തന്നെയാണ് കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് മാറ്റം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മ്യൂസിയം സ്റ്റേഷൻ വിവാദം: പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച ഉദ്യോഗസ്ഥനെന്ന് കെ. മുരളീധരൻ
രണ്ടുപേരും സുഹൃത്തുക്കൾ, വിഷമങ്ങൾ പരസ്പരം പറഞ്ഞു, ജീവനൊടുക്കാൻ തീരുമാനിച്ചു; 18 കാരിക്ക് ജീവൻ നഷ്ടമായി