11:39 PM (IST) Jul 09

Malayalam News Live:13 മണിക്കൂർ കഠിന പരിശ്രമത്തിൽ ഞെട്ടിച്ച് ഇറാൻ, അമേരിക്ക തകർത്ത മഷ്ഹദ് റെയിൽവേ ലൈനിൽ ഒരെണ്ണം പുനഃസ്ഥാപിച്ചു; രണ്ടാം ലൈനും ഉടൻ സജ്ജമാകും

അമേരിക്കൻ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ തകർന്ന മഷ്ഹദ് റെയിൽവേ പാതയിലെ ഒരു ലൈൻ വെറും 13 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിച്ച് ഇറാൻ. രണ്ടാമത്തെ ലൈൻ കൂടി തുറക്കുന്നതോടെ പ്രദേശത്തെ തീവണ്ടി ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലാകും

Read Full Story
11:19 PM (IST) Jul 09

Malayalam News Live:ചിത്രം സഹിതം ആഭ്യന്തരമന്ത്രിയെ സമീപിച്ച് സുധീരൻ, മുഖ്യമന്ത്രിക്കെതിരെ താൻ പറയാത്ത കാര്യങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നു; 'നടപടി വേണം'

മുഖ്യമന്ത്രിക്കെതിരെ തന്‍റെ പേരിൽ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതിനെതിരെ വി എം സുധീരൻ ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്ക് പരാതി നൽകി. മുഹമ്മദ് ഖലീൽ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടു

Read Full Story
10:16 PM (IST) Jul 09

Malayalam News Live:ഇടപെട്ട് ആരോഗ്യമന്ത്രി, നെഞ്ചുവേദനയോടെ ക്യൂ നിന്ന രോഗി മരിച്ച സംഭവത്തിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി; 'കാരണം കണ്ടെത്തണം, കർശന നടപടി ഉറപ്പ്'

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി ഡോക്ടറെ കാണാൻ ക്യൂ നിന്ന രാജേഷ് കുമാർ എന്ന 52-കാരൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി

Read Full Story
08:02 PM (IST) Jul 09

Malayalam News Live:കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പ്, അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റിൽ സോളാർ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട; കണക്കുകൾ പുനഃപരിശോധിക്കും

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുതിയ നോട്ടീസ് നൽകുമെന്നും, ഇതിനകം തുക അടച്ചവർക്ക് തിരികെ നൽകുകയോ ബില്ലിൽ ക്രമീകരിക്കുകയോ ചെയ്യും

Read Full Story
07:42 PM (IST) Jul 09

Malayalam News Live:ഡിജിപി ഉത്തരവിറക്കി, പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; ഐജി അജിത ബീഗം നയിക്കും, 2 ആഴ്ചയിൽ പുരോഗതി അറിയിക്കണം

പിഎസ്‌സി പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ ഐജി അജിത ബീഗം നയിക്കുന്ന പ്രത്യേക സംഘത്തെ രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള സംഘം രണ്ടാഴ്ച കൂടുമ്പോൾ റിപ്പോർട്ട് നൽകണം

Read Full Story
07:20 PM (IST) Jul 09

Malayalam News Live:ഹയാത്തിൽ താമസിച്ച് മുങ്ങി, 63,755 ബിൽ; പണം നൽകാതെ മുങ്ങിയ അസാധാരണ കള്ളൻ ഒഡീഷയിലെ ഭുവനേശ്വറിൽ പിടിയിൽ

തമിഴ്നാട് സ്വദേശിയായ ബിങ്സൺ ജോർജ് എന്നയാൾ മുന്നൂറോളം ആഢംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ കേസിൽ ഭുവനേശ്വറിൽ പിടിയിലായി. വ്യാജ പേരുകളും വിലാസവും ഉപയോഗിച്ച് വർഷങ്ങളായി തട്ടിപ്പ് നടത്തിവരികയായിരുന്നു ഇയാൾ. 

Read Full Story
06:37 PM (IST) Jul 09

Malayalam News Live:150 ൽ 8 പേര്‍ മാത്രമല്ലേ പ്രതികളായുള്ളു, ന്യായീകരണത്തിന്‍റെ പുതിയ വേർഷനുമായി യോഗി; അയോധ്യ ക്ഷേത്രക്കൊള്ളയിലെ അന്വേഷണം പിടിയിലായവരിൽ ഒതുങ്ങുമോ?

അയോധ്യ ക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസിലെ അന്വേഷണം അറസ്റ്റിലായ 8 ജീവനക്കാരില്‍ ഒതുങ്ങിയേക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൂചന നൽകി. 150 ജീവനക്കാരിൽ 8 പേർ മാത്രമാണ് പ്രതികളെന്നും അയോധ്യയെ അപമാനിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും അദ്ദേഹം പറഞ്ഞു

Read Full Story
06:22 PM (IST) Jul 09

Malayalam News Live:ഞെട്ടിക്കുന്ന വഴിത്തിരിവ്, ഓഹരിവിപണിയിലും അയോധ്യയിലെ കാണിക്കപ്പണം എത്തി, സ്റ്റോക്ക് മാര്‍ക്കറ്റിൽ നിക്ഷേപിച്ചെന്ന് പ്രതികൾ; 30 അക്കൗണ്ട് മരവിപ്പിച്ചു

അയോധ്യ ക്ഷേത്രത്തിലെ കാണിക്കപ്പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പ്രതികളായ അവിനാശ് ശുക്ലയും അനുകൽപ് മിശ്രയും പണം പലിശയ്ക്ക് നൽകുകയും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു

Read Full Story
05:58 PM (IST) Jul 09

Malayalam News Live:'ഭീകരരുടെ ഒളിയിടങ്ങളിലാണ് സ്ഫോടനം നടന്നത്, പ്രകമ്പനം ലോകം മൂഴുവൻ എത്തി'; ഓസ്ട്രേലിയയിലെ ഭീമൻ പ്രവാസി സംഗമത്തിലും ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് മോദി

മെൽബണിൽ നടന്ന പ്രവാസി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെ പ്രതിരോധ കരുത്ത് തെളിയിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തെക്കുറിച്ചും മോദി പരാമർശിച്ചു

Read Full Story
05:21 PM (IST) Jul 09

Malayalam News Live:'അന്തസ്സ് വേണമെടൊ, അന്തസ്സ്...,തോറ്റിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല'; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പരാതി നൽകി. ജില്ലാ കളക്ടർക്കും പൊലീസിനുമാണ് പരാതി നൽകിയത്.

Read Full Story
04:48 PM (IST) Jul 09

Malayalam News Live:കേന്ദ്ര കമ്മിറ്റിക്ക് ശേഷം കെകെ ശൈലജ, 'തോൽവിയിൽ നേതൃമാറ്റം എന്ന രീതി സിപിഎമ്മിനില്ല, കൂട്ടുത്തരവാദിത്വം'; ആരോഗ്യവകുപ്പിന് ജാഗ്രത മുന്നറിയിപ്പ്

തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃമാറ്റം സിപിഎമ്മിന്റെ രീതിയല്ലെന്നും എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും കെകെ ശൈലജ. പകർച്ചവ്യാധി മരണങ്ങൾ കുറയ്ക്കാനും സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു

Read Full Story
04:26 PM (IST) Jul 09

Malayalam News Live:നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം, ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള ഹർജിയാണ് ഇടക്കാല ഉത്തരവിനായി മാറ്റിയത്.

Read Full Story
04:13 PM (IST) Jul 09

Malayalam News Live:വിജയ് സർക്കാർ അങ്ങനെ ചെയ്യരുത്, തെറ്റായ കീഴ്വഴക്കമെന്ന് സിപിഎമ്മും സിപിഐയും; കരൂർ ദുരന്തത്തിൽ സർക്കാർ ജോലി നൽകുന്നതിനെതിരെ വിമർശനം

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഇടതുപാർട്ടികൾ രം​ഗത്ത്. വിജയ് സർക്കാരിൻ്റേത് തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഎമ്മും സിപിഐയും വിമർശിച്ചു

Read Full Story
04:08 PM (IST) Jul 09

Malayalam News Live:ഇറാനിൽ പാലങ്ങളും റെയിൽവേ ട്രാക്കുകളും ആക്രമിച്ച് അമേരിക്ക; ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങളാലോചിക്കുമെന്ന് ഇറാൻ

ടെഹറാനിൽ നിന്ന് മഷ്ഹദിലേക്ക് ഉള്ള ട്രെയിൻ സർവ്വീസ് ഇറാൻ നിർത്തി. ഇറാന്റെ ഗുലിസ്ഥാൻ പ്രവിശ്യയിലെ രണ്ട് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റെയിൽവേ പാളമാണ് തകർത്തത്. ചബഹർ തുറമുഖത്തെ നാവിക കൺട്രോൾ കേന്ദ്രം ആക്രമിച്ചു.

Read Full Story
03:50 PM (IST) Jul 09

Malayalam News Live:ഒന്നര മണിക്കൂർ മുൻപ് ദീപക് വീട്ടുകാരുമായി സംസാരിച്ചു, ദുരൂഹതയെന്ന് കുടുംബം; യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി

യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന സ്വദേശി ദീപക് ദുഡ്ഡിയെയാണ് കാണാതായത്. ഈ മാസം രണ്ടാം തിയ്യതി മുതലാണ് നാവികനെ കാണാതായത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ്.

Read Full Story
03:34 PM (IST) Jul 09

Malayalam News Live:വിവാഹം കഴിഞ്ഞിട്ട് 2 മാസം, വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ, പോസ്റ്റ്മോർട്ടം ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിദ്ധ്യ ത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Read Full Story
03:14 PM (IST) Jul 09

Malayalam News Live:അഴിമതി ഉന്നയിക്കുന്നവർ തന്നെ വിശദീകരിക്കട്ടെയെന്ന് ഇപി; വിഴിഞ്ഞത്തെ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത, രാ​ഗേഷിനേയും പിണറായിയേയും തള്ളി പ്രതികരണം

ഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച പാർട്ടി നിലപാട് ഏറ്റെടുക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ പ്രതികരണമുണ്ടായത്. 

Read Full Story
03:14 PM (IST) Jul 09

Malayalam News Live:കോറോ ഹെൽത്ത് കമ്പനിക്ക് വൻതിരിച്ചടി, സർക്കാർ ഇടപെടലിനെതിരായ നീക്കം ഫലിച്ചില്ല, ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കോടതി

ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രിതല ചർച്ച വരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്ന് ആയിരുന്നു കമ്പനി വാദം.

Read Full Story
02:54 PM (IST) Jul 09

Malayalam News Live:തുരങ്കപാതയുടെ ഭാവിക്ക് നിർണായകമാകുക വിദ​ഗ്ധ സമിതി റിപ്പോർട്ടെന്ന് സർക്കാർ വൃത്തങ്ങൾ, റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന് ആവശ്യപ്പെടും

തുരങ്കപാതയുടെ മുന്നോട്ട് പോക്കിന് നിർണായകം ആവുക ഈ റിപ്പോർട്ട് എന്ന് സർക്കാർ വൃത്തങ്ങൾ വൃക്തമാക്കുന്നു.

Read Full Story
02:40 PM (IST) Jul 09

Malayalam News Live:വിഴിഞ്ഞം ഓഹരി കൈമാറ്റം - 'സതീശൻ സെബിയുമായി ചർച്ച നടത്തി' മുഖ്യമന്ത്രിക്കെതിരെ കെ.എൻ ബാലഗോപാൽ

വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സെബിയുമായി ചർച്ച നടത്തിയിരുന്നുവെന്നും, അങ്ങിനെയാണ് സെബിയുടെ അനുമതി വേഗത്തിലായതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.

Read Full Story