'ചെന്നിത്തല ഇത്ര തരംതാഴരുത്'; അമേരിക്കയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മേഴ്‍സിക്കുട്ടിയമ്മ

By Web TeamFirst Published Feb 20, 2021, 3:41 PM IST
Highlights

ആളുകള്‍ വന്ന് കാണുന്നത് അപരാധമല്ലെന്നും നയം അനുസരിച്ചേ തീരുമാനം എടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു.  

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് അമേരിക്കയില്‍ വച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികള്‍ കേരളത്തില്‍ വന്ന് തന്നെ കണ്ടിട്ടുണ്ട്. ആളുകള്‍ വന്ന് കാണുന്നത് അപരാധമല്ലെന്നും നയം അനുസരിച്ചേ തീരുമാനം എടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. 

നയത്തെ വെല്ലുവിളിക്കാന്‍ ഒരു ശ്കതിയേയും അനുവദിക്കില്ല. വിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥാനാണ്. ഉദ്യോഗസ്ഥന്‍റെ പൂതി നടപ്പാക്കില്ല. ഉദ്യോഗസ്ഥന്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. പദ്ധതി നടപ്പാകില്ലെന്ന് ഇഎംസിസി പ്രതിനിധികളെ അറിയിച്ചതാണ്. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇഎംസിസി അറിയിച്ചത്. 

എന്നാല്‍ ഇതിനെ മത്സ്യബന്ധ അനുമതിയെന്ന് പ്രതിപക്ഷ നേതാവ് ദുര്‍വ്യാഖ്യാനം ചെയ്തു. ഇതിന് പ്രതിപക്ഷ നേതാവിനെ നമിക്കുകയേ നിവൃത്തിയുള്ളു. പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുതെന്നും മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു.  

click me!