'കേരളത്തിലെ ബിജെപി പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോർട്ട് തേടി': ജേക്കബ് തോമസ്

Published : Jul 06, 2021, 03:01 PM ISTUpdated : Jul 06, 2021, 03:13 PM IST
'കേരളത്തിലെ ബിജെപി പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോർട്ട് തേടി': ജേക്കബ് തോമസ്

Synopsis

കേരളത്തിലെ ബിജെപിയിൽ നേതൃമാറ്റം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ അദ്ദേഹം കൂടിയാലോചനകൾക്ക് ശേഷമാണ് കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്നും  തോൽവിയുടെ പേരിൽ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോർട്ട് തേടിയിരുന്നുവെന്ന് ജേക്കബ് തോമസ്. ഇതിന്റെ ഉള്ളടക്കം വെളിപ്പെടുത്തില്ലെന്ന് പറഞ്ഞ ജേക്കബ് തോമസ് കേരളത്തിലെ ബിജെപിയിൽ നിലവിൽ നേതൃമാറ്റം ആവശ്യമില്ലെന്നും ഏഷ്യാനെറ്റിനോട് പ്രതികരിച്ചു. പുറത്തു നിന്നു കണ്ട ബിജെപിയും അകത്തുചെന്നപ്പോഴുള്ള ബിജെപിയും ഒന്നല്ല. കേരളത്തിലെ ബിജെപിയിൽ കുറച്ച് മാറ്റങ്ങൾ ആവശ്യമാണ്. മൂന്നു വർഷത്തെ കാലാവധിക്കുള്ളിൽ ഈ മാറ്റം മതി. ഡിവൈഫ്ഐ സേവനമേഖലയിലേക്ക് മാറി. അത് പോലെ യുവമോർച്ചയടക്കം പ്രവർത്തന ശൈലി മാറ്റണം. പ്രതിഷേധം മാത്രമല്ല സേവനത്തിലേക്ക് കൂടി വരണം. 

കേരളത്തിലെ ബിജെപിയിൽ നേതൃമാറ്റം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ അദ്ദേഹം കൂടിയാലോചനകൾക്ക് ശേഷമാണ് കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്നും  തോൽവിയുടെ പേരിൽ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ന് ബിജെപിയിൽ ഏറ്റവും ജനകീയാടിത്തറയുള്ള നേതാവ് സുരേന്ദ്രനാണ്. കൊടകര കുഴൽപ്പണകേസ് അടക്കം  രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച ജേക്കബ് തോമസ്, ബിജെപിയെ തേജോവധം ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും ആരോപിച്ചു. 

 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്