'ഭരണഘടനയുടെ സാമൂഹ്യനീതി തത്വങ്ങള്‍ക്കെതിര്', സാമ്പത്തിക സംവരണ വിധിക്കെതിരെ ജമാഅത്തെ ഇസ്‌ലാമി

Published : Nov 07, 2022, 05:37 PM ISTUpdated : Nov 07, 2022, 05:46 PM IST
'ഭരണഘടനയുടെ സാമൂഹ്യനീതി തത്വങ്ങള്‍ക്കെതിര്', സാമ്പത്തിക സംവരണ വിധിക്കെതിരെ  ജമാഅത്തെ ഇസ്‌ലാമി

Synopsis

'സാമൂഹ്യനീതിയും സംവരണവുമായും ബന്ധപ്പെട്ട ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഉജ്വലമായ ചരിത്രത്തെയും വിധിതീര്‍പ്പുകളുടെയും കളങ്കപ്പെടുത്തുന്നതും നിരാകരിക്കുന്നതുമാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിതീര്‍പ്പ്.' 

കോഴിക്കോട്: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം അനുവദിക്കുന്ന  ഭരണഘടനാ ഭേദഗതി ശരിവെക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ ജമാഅത്തെ ഇസ്‌ലാമി. കോടതി വിധി ഭരണഘടനയുടെ സാമൂഹിക നീതി തത്വങ്ങളെ നിരാകരിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രസ്താവനയിലൂടെ പ്രതികരിച്ചു. 

സാമൂഹ്യനീതിയും സംവരണവുമായും ബന്ധപ്പെട്ട ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഉജ്വലമായ ചരിത്രത്തെയും വിധിതീര്‍പ്പുകളുടെയും കളങ്കപ്പെടുത്തുന്നതും നിരാകരിക്കുന്നതുമാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിതീര്‍പ്പ്. നിരവധി വിധിന്യായങ്ങളില്‍ സാമൂഹിക പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ ന്യായമെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയതാണ് ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പുറംതളളപ്പെടുകയും അധികാര പങ്കാളിത്തം ഇല്ലാതെ പോവുകയും ചെയ്ത വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണ് സംവരണം നിര്‍ദേശിക്കുന്ന വകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ഇതാണ് വിധിയിലൂടെ അട്ടിമറിക്കപ്പെടുന്നത്.

മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്, നിരാശയുണ്ടാക്കുന്ന വിധിയെന്ന് മുസ്ലിംലീഗ്

ഭരണഘടനയ്ക്കപ്പുറത്ത് ഭരണകൂട താല്‍പര്യങ്ങള്‍ക്ക് ജുഡീഷ്യറി വിധേയമാകുന്നുണ്ടെന്ന സംശയം ജനിപ്പിക്കാന്‍ ഇത്തരം വിധികള്‍ കാരണമാകും. അഞ്ചംഗ ബഞ്ചില്‍ രണ്ടുപേര്‍ വിധിയോട് വിയോജിച്ചിരിക്കെ, കേസ് വിപുലമായ ഭരണഘടനാ ബഞ്ചിന് വിടണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.

'അങ്ങനെയായിരുന്നു, ഇന്ന് രാവിലെ വരെ!', മുന്നാക്ക സംവരണ വിധിയിൽ നിലപാട് പറഞ്ഞ് വിടി ബൽറാം

സാമ്പത്തിക സംവരണം ശരിവെച്ച് സുപ്രീം കോടതി 

കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം സുപ്രീംകോടതി അംഗീകരിച്ചു. അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ഭരണഘടന ഭേദഗതി അംഗീകരിച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ  ഒഴിവാക്കിയതിനോട് വിയോജിച്ചു.  സംവരണത്തിന് സമയ പരിധി നിശ്ചയിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കണമെന്നും വിധികളിൽ പറയുന്നു. സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുകൊണ്ട് ജസ്റ്റിസ് ബേല എം ത്രിവേദിയും ജസ്റ്റിസ് ജെബി പർദിവാലയും നടത്തിയ നിരീക്ഷണങ്ങൾ ഇപ്പോഴത്തെ സംവരണതത്വങ്ങളിലെ മാറ്റങ്ങളിലേക്ക് നയിച്ചേക്കും. കൂടുതൽ ഇവിടെ വായിക്കാം മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി; അഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണം ശരിവച്ചു

 

 

 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'