
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപനം നടത്തിയത്. അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന 99 കുടുംബങ്ങളും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. 9 കുടുംബങ്ങൾക്ക് വീടായിരുന്നു ആവശ്യം. 5 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. വീടും സ്ഥലവും ഇല്ലാതിരുന്ന നാല് കുടുംബങ്ങൾക്ക് ഡോ. സി എം നീലകണ്ഠൻ മനസോടിത്തിരി മണ്ണിൽ സംഭാവന നൽകിയ 25 സെന്റ് ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ ഇന്ന് പ്രഖ്യാപിച്ചു. അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന 99 കുടുംബങ്ങളും അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. 9 കുടുംബങ്ങൾക്ക് വീടായിരുന്നു ആവശ്യം. 5 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. വീടും സ്ഥലവും ഇല്ലാതിരുന്ന നാല് കുടുംബങ്ങൾക്ക് ഡോ. സി എം നീലകണ്ഠൻ മനസോടിത്തിരി മണ്ണിൽ സംഭാവന നൽകിയ 25 സെന്റ് ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ചു നൽകാനുള്ള നടപടികൾ സ്വീകരിച്ചു. അതുവരെ ഈ നാല് കുടുംബങ്ങളെ നഗരസഭ വാടക നൽകി വീടെടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാകുമ്പോൾ അവരെ ഫ്ലാറ്റുകളിലേക്ക് മാറ്റും. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവരുടെ മറ്റെല്ലാ പ്രശ്നങ്ങൾക്കും നേരത്തേ തന്നെ പരിഹാരം കണ്ടിരുന്നു.
നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ലക്ഷ്യത്തോടെ സർക്കാർ നീങ്ങുമ്പോൾ, ഷൊർണൂർ നഗരസഭ ആ ലക്ഷ്യം നേരത്തെ തന്നെ കൈവരിച്ചു. നേരത്തെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായും സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരസഭയായും ഷൊർണൂർ നേട്ടം കൈവരിച്ചിരുന്നു. ജില്ലയിലെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള അവാർഡും ഷൊർണൂരിനാണ് ലഭിച്ചത്. മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന നഗരസഭയ്ക്ക് അഭിനന്ദനങ്ങൾ- എം ബി രാജേഷ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam