Joju George|ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി ജാമ്യം

By Web TeamFirst Published Nov 12, 2021, 3:51 PM IST
Highlights

കാറിന് വന്ന നഷ്ടത്തിന്‍റെ 50  ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം.

കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജുവിൻ്റെ (Joju George) കാർ തകർത്ത കേസില്‍ രണ്ട് കോൺഗ്രസ് (congress) പ്രവർത്തകർക്ക് കൂടി ജാമ്യം. ഷാജഹാൻ, അരുൺ എന്നിവർക്കാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

കാറിന് വന്ന നഷ്ടത്തിന്‍റെ 50  ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു. ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

Also Read: ജോജുവിന്റെ കാർ തകർത്ത കേസ്, ടോണി ചമ്മിണി ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കുറ്റസമ്മതം നടത്താൻ ഒന്നാം പ്രതി ജോസഫിന് മേൽ പൊലീസ് സമ്മർദ്ദമുണ്ടായെന്നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ടോണി ചമ്മിണി ആരോപിച്ചു. ഇതിനായി ഒരു മന്ത്രി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെന്നും ടോണി ചമ്മിണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

click me!