'തൃശൂരിൽ 8 ബൂത്തുകളിലായി 193 വോട്ടുകളിൽ ക്രമക്കേട് നടന്നു'; വോട്ടുകൾ ബിജെപി തന്നെ ചേർത്തതാണെന്ന ആരോപണവുമായി ജോസഫ് ടാജറ്റ്

Published : Aug 27, 2025, 02:13 PM IST
Adv. Joseph Tajet new Thrissur DCC president

Synopsis

തൃശൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് വീണ്ടും ജോസഫ് ടാജറ്റ് രംഗത്ത്

തൃശൂർ: തൃശൂർ നിയമസഭാ മണ്ഡലത്തിൽ 8 ബൂത്തുകളിലായി 193 വോട്ടുകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 193 വോട്ടും ബിജെപി തന്നെ ചേർത്തതാണെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു. വോട്ട്കൊള്ള കുറുവാ സംഘം അകത്തും പുറത്തും ഉണ്ട്. ക്രമക്കേടിൽ ഉൾപ്പെട്ട ആളുകളുടെ ഐഡി കാർഡുകൾ ഔദ്യോഗിക രേഖകളിൽ ലഭ്യമല്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആഹ്വാനമാണ് ബിജെപി നേതാക്കൾ നടത്തുന്നതെന്നും തദ്ദേശസ്ഥാപനങ്ങളിലും സമാനമായ നീക്കങ്ങൾ നടക്കുന്നതായും ജോസഫ് ടാജറ്റ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം