'മാണി കോൺഗ്രസിന്റെ സീറ്റിന് ലീഗിനും അർഹത', നാലിൽ കൂടുതൽ തവണ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല: കെ മുരളീധരൻ

Published : Jan 06, 2021, 12:12 PM ISTUpdated : Jan 06, 2021, 12:22 PM IST
'മാണി കോൺഗ്രസിന്റെ സീറ്റിന് ലീഗിനും അർഹത', നാലിൽ കൂടുതൽ തവണ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ല: കെ മുരളീധരൻ

Synopsis

നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.

കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്ന് കെ മുരളീധരൻ എംപി. പഞ്ചായത്ത് തെരഞ്ഞടുപ്പിലെ തോല്‍വി യുഡിഎഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്‍റാണ്. ഈ തോല്‍വി നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. നാല് തവണയിൽ കൂടുതൽ ജയിച്ചവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.

സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകണം. മുന്നണിക്ക് പുറത്തുള്ള വരുമായി നിയമസഭ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാവില്ലെന്ന് വെൽഫെയർ പാർട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണയെക്കുറിച്ച് മുരളീധരൻ കൂട്ടിച്ചേർത്തു. 

 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം