'കരുണാകരന്‍ മതനേതാക്കളെ സഹായിച്ചു, പിണറായി പറ്റിച്ചു'; ശൈലികാര്യത്തിൽ മലക്കം മറിഞ്ഞ് മുരളീധരന്‍

By Web TeamFirst Published Sep 20, 2021, 11:51 AM IST
Highlights

തുഗ്ലക്കിന്‍റെ പരിഷ്ക്കാരങ്ങളാണ് കൊവിഡിൻ്റെ കാര്യത്തിൽ സർക്കാർ നടപ്പാക്കുന്നത്. വല്യേട്ടൻ സ്വർണ്ണം കടത്തുമ്പോൾ ചെറിയേട്ടൻ തേക്ക് കടത്തുന്ന രീതിയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. 
 

കോഴിക്കോട്: എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്‍റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് മുരളീധരന്‍. കരുണാകരന്‍റെ ശൈലിയല്ല പിണറായി വിജയനെന്ന് കേന്ദ്ര കേരള സർക്കാരുകൾക്ക് എതിരായ യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുരളീധരന്‍ പറഞ്ഞു. കരുണാകരന്‍ മതനേതാക്കളെ സഹായിച്ച് പ്രശ്നം പരിഹരിയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ പിണറായി പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തതെന്ന് മുരളീധരന്‍ പറഞ്ഞു. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നാണ് തിരുവനന്തപുരം ജില്ല കോൺ​ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപ്പശാലയിൽ ഇന്നലെ മുരളീധരന്‍ പറഞ്ഞത്. 

അച്ഛനുശേഷം ആ കഴിവ് കാണിച്ചത് പിണറായി; മുഖ്യമന്ത്രിയെ പുകഴ്ത്തി കെ മുരളീധരന്‍

മതസാമുദായിക നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആനുകൂല്യം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം പിൻവലിച്ചു. ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്ര കേരള സർക്കാരുകൾ മത്സരിക്കുകയാണ്. തുഗ്ലക്കിന്‍റെ പരിഷ്ക്കാരങ്ങളാണ് കൊവിഡിൻ്റെ കാര്യത്തിൽ സർക്കാർ നടപ്പാക്കുന്നത്. വല്യേട്ടൻ സ്വർണ്ണം കടത്തുമ്പോൾ ചെറിയേട്ടൻ തേക്ക് കടത്തുന്ന രീതിയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!