'കെ റെയിൽ പ്രതിഷേധം സുപ്രീംകോടതി വിധിക്കെതിര്, യുഡിഎഫ് പുനർചിന്തനം നടത്തണം'; പണിമുടക്കിൽ സതീശനും മറുപടി

Published : Mar 30, 2022, 01:43 PM ISTUpdated : Mar 30, 2022, 01:50 PM IST
'കെ റെയിൽ പ്രതിഷേധം സുപ്രീംകോടതി വിധിക്കെതിര്,  യുഡിഎഫ് പുനർചിന്തനം നടത്തണം'; പണിമുടക്കിൽ സതീശനും മറുപടി

Synopsis

കേരളത്തിന്റെ വികസനത്തിനായി പരമാവധി ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കുകയാണ് സിപിഎമ്മിന്റെ നയം. കേരള വികസനത്തെക്കുറിച്ച് വിപുലമായ ചർച്ച നടക്കട്ടെ എന്ന ഉദ്ദേശത്തിലാണ് ജനാഭിപ്രായമാരായാൻ പാർട്ടി പുതിയ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: കെ റെയിൽ  (K Rail) പ്രതിഷേധം സുപ്രീംകോടതിക്കെതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). സര്‍വേ സുപ്രീംകോടതി വരെ അംഗീകരിച്ചതാണ്. സുപ്രീംകോടതി വിധി വരുന്നതിനു മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേതെന്നും യുഡിഎഫ് പുനർചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സിൽവർ ലൈൻ എൽഡിഎഫിന്റെ മാനിഫെസ്റ്റോയിൽ പറഞ്ഞതാണ്. അന്ന് യുഡിഎഫ് അടക്കം ആരും എതിരഭിപ്രായം പറഞ്ഞിട്ടില്ല. വിഷയത്തിൽ ഇടതുമുന്നണിയിൽ വ്യത്യസ്ത അഭിപ്രായമില്ല. കേരളത്തിന്റെ വികസനത്തിനായി പരമാവധി ജനങ്ങളുടെ അഭിപ്രായം രൂപീകരിക്കുകയാണ് സിപിഎമ്മിന്റെ നയം. കേരള വികസനത്തെക്കുറിച്ച് വിപുലമായ ചർച്ച നടക്കട്ടെ എന്ന ഉദ്ദേശത്തിലാണ് ജനാഭിപ്രായമാരായാൻ പാർട്ടി പുതിയ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫിന്റെ അഭിപ്രായം നോക്കി പ്രവർത്തിച്ചാൽ കേരളം വികസിക്കില്ലെന്നും കോടിയേരി പറഞ്ഞു. 

സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് സംഘടിച്ച് നാട്ടുകാർ; ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി

ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിച്ച ആരോപണങ്ങൾക്കും  കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകി. ദേശീയ പണിമുടക്ക് പ്രതിപക്ഷ നേതാവിന്റെ പാർട്ടി കൂടി പങ്കെടുത്ത സമരമാണ്. വിഡി സതീശൻ  തന്നെ ഐഎൻടിയുസിയുടെ പല സംഘടനകളുടെയും നേതാവല്ലേയെന്നും കോടിയേരി ചോദിച്ചു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന് സതീശൻ നിലപാടെടുത്തിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം.

'ജനങ്ങളുടെ കരണത്തടിക്കാൻ ആർക്കാണ് സ്വാതന്ത്ര്യം?' ട്രേഡ് യൂണിയന്‍ മാര്‍ച്ചിന് പിന്നില്‍ അസഹിഷ്ണുതയെന്ന് സതീശൻ

'പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിവസേന കൂട്ടുന്നത് പ്രതിക്ഷേധാർഹമാണ്. ഇതിനെതിരെ വലിയ തോതിലുള്ള ജനങ്ങളുടെ ഇടപെടൽ ഉണ്ടാകണം. ഏപ്രിൽ രണ്ടിന് സിപിഎം ദേശീയ തലത്തിൽ പ്രക്ഷോപം നടത്തും. സംസ്ഥാനത്ത് രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ രാവിലെ അഞ്ചുമണി മുതൽ ഏഴുമണിവരെ  ധർണാ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 

PREV
Read more Articles on
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ