
കണ്ണൂർ : പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ. കൈകൾ ശുദ്ധമാണെന്ന് പിണറായി വിജയൻ പറയുന്നതുകൊണ്ട് കാര്യമില്ലെന്നും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു. കൈകൾ ശുദ്ധമാണെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ടതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോഴുള്ളത് വെറും രാഷ്ട്രീയ ആരോപണങ്ങളല്ലെന്നും നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട ഗുരുതര വിഷയങ്ങളാണെന്നും സുധാകരൻ ആരോപിച്ചു. കേരളം ഭരിക്കുന്നത് നട്ടെല്ലുള്ള യു.ഡി.എഫ് സർക്കാരാണെന്നും അന്വേഷണ ഏജൻസികളോട് രാഷ്ട്രീയ നിർദേശം നൽകുന്ന കാലമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിന്റെ വാക്ക് കേട്ടല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുകയെന്നും സുധാകരൻ വ്യക്തമാക്കി. ആരെയും സംരക്ഷിക്കുകയോ രാഷ്ട്രീയമായി വേട്ടയാടുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.'പ്രസംഗമല്ല, രേഖകൾ സംസാരിക്കട്ടെ. കേരളം ആ സത്യം കേൾക്കാൻ കാത്തിരിക്കുകയാണ്' എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കെ. സുധാകരൻ നിലപാട് വ്യക്തമാക്കിയത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam