
തിരുവനന്തപുരം: നിലവിലെ കെപിസിസി പ്രസിഡന്റായ കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കെ സുധാകരന്റെ പ്രവർത്തനങ്ങളെ ഹൈകമാൻഡ് അങ്ങേയറ്റം വിലമതിക്കുന്നു. അതുകൊണ്ടാണ് മാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തെ കോൺഗ്രസ് ഉൾപ്പെടുത്തിയതെന്നും വേണുഗോപാൽ പറഞ്ഞു.
സുധാകരനോട് പാർട്ടി പ്രവർത്തകർക്ക് സ്നേഹം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമുണ്ട്. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചർച്ചകളുണ്ടാകും. മറ്റു പാർട്ടികളിൽ അതുണ്ടാകില്ലെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ നീണ്ടുപോയെന്ന് മാധ്യമങ്ങൾക്കല്ലേ തോന്നുന്നതെന്ന് ചോദിച് അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് കെപിസിസി പ്രസിഡന്റുമാരുടെ പേരുകൾ സംബന്ധിച്ച് ചർച്ചകൾ നടന്നതെന്നും വിശദീകരിച്ചു.
സുധാകരന് ശേഷം കണ്ണൂരിലെ കോൺഗ്രസിനെ നയിച്ച ആളാണ് സണ്ണി ജോസഫെന്നും ചിട്ടയായ സംഘടനാ പ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളാണ് അദ്ദേഹമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. സണ്ണി ജോസഫ് ഇന്നുമുതൽ കേരളത്തിലെ കോൺഗ്രസിന്റെ നേതാവാണെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെയോ സംഘത്തിന്റെയോ നേതാവല്ല. കേരളത്തിലെ ചെറുപ്പക്കാർക്ക് ആവേശം പകരുന്ന തീരുമാനമാണ് വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിൽ ഉണ്ടായത്. ഏറ്റവും ശക്തൻ ആയിട്ടുള്ള നേതാവാണ് അടൂർ പ്രകാശ്. യുഡിഎഫിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പാർട്ടിയെയും മുന്നണിയെയും മുന്നോട്ട് നയിക്കാനും അടൂർ പ്രകാശിന്റെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam