
കോഴിക്കോട്: മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.ദേശീയ പാതയുടെ കാര്യത്തിൽ അടക്കം എന്‍റെ തല എന്‍റെ മരുമകൻ എന്ന സമീപനം ആണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.വികസനത്തിന് കൂടുതൽ സഹായം കേരളത്തിന് കിട്ടണം.അത് ചോദിക്കുന്നതിൽ തെറ്റില്ല.അതിനു പകരം കേരളത്തെ ഞെക്കി പിഴിയുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജ പ്രചരണം അവസാനിപ്പിച്ച് കേരളത്തോട് മാപ്പ് പറയാൻ പിണറായി തയ്യാറാകണം.സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയം മറക്കാൻ കേന്ദ്രത്തെ പഴി ചാരുന്നു.ആശകളുടെ സേവന വേതനത്തിൽ പച്ചക്കള്ളം പറയുന്നു.ആശ വർക്കർമാരുമായി ഒരു ചർച്ചക്കും മുഖ്യ മന്ത്രി തയ്യാറാകുന്നില്ല.കേന്ദ്രം നൽകാനുള്ളത്എല്ലാം നൽകുന്നുണ്ട്
കേരളത്തിലെ പ്രതിപക്ഷവും നിർഭാഗ്യവശാൽ സംസ്ഥാന സർക്കാരിന്‍റെ പ്രചരണം ഏറ്റു പിടിച്ചു.ജെ പി നദ്ദ എല്ലാത്തിലും മറുപടി നൽകി.കണക്കുകൾ ഹാജരാക്കുന്നതിൽ കേരളം വീഴ്ച വരുത്തി.ഭരണം നടത്താൻ കഴിയില്ല എന്ന് ദുരഭിമാനം വെടിഞ്ഞു തുറന്നു പറയാൻ പിണറായി തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam