ബീഫ് എന്നാൽ പശുവിറച്ചി മാത്രമാണോ? ടൂറിസം പേജിലെ പാചകക്കൂട്ടിനെ കുറിച്ച് കടകംപള്ളി

By Web TeamFirst Published Jan 17, 2020, 12:27 PM IST
Highlights

കേരള ടൂറിസത്തിന്‍റെ പേജ് ലോക പ്രശസ്തമാണ്. അതിൽ പലതരം വിഭവങ്ങളുടെ പാചക കുറിപ്പുകൾ പങ്കുവക്കാറുണ്ട്. എന്തിനും ഏതിനും വര്‍ഗീയ നിറം നൽകുന്നത് നല്ല പ്രവണതയല്ലെന്ന് കടകംപള്ളി 

തിരുവനന്തപുരം: കേരള ടൂറിസം പേജിൽ പങ്കുവച്ച ബീഫ് ഫ്രൈ പാചക കുറിപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്തിനെയും വർഗീയമാക്കാൻ ശ്രമിക്കുന്ന വർഗീയ ഭ്രാന്തന്മാരാണ് വിവാദം ഉണ്ടാക്കുന്നത്. കേരള ടൂറിസത്തിന്‍റെ പേജ് ലോക പ്രശസ്തമാണ്. അതിൽ പലതരം വിഭവങ്ങളുടെ പാചക കുറിപ്പുകൾ പങ്കുവക്കാറുണ്ട്. എന്തിനും ഏതിനും വര്‍ഗീയ നിറം നൽകുന്നത് നല്ല പ്രവണതയല്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

തുടര്‍ന്ന് വായിക്കാം: 'ഗോഭക്തരെ വേദനിപ്പിച്ചു'; കേരള ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈക്കെതിരെ വിശ്വ ഹിന്ദു പരിഷത്...

ബീഫ് എന്ന് പറഞ്ഞാൻ പശുവിറച്ചി മാത്രമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമാണ്. അത്തരക്കാരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. എന്തിനും ഏതിനും വർഗീയ മാനം നൽകുന്നത് അപലപനീയമാണെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. 

തുടര്‍ന്ന് വായിക്കാം: ബീഫ് ഉലര്‍ത്തിയതിന്‍റെ പാചകക്കൂട്ട് ട്വീറ്റ് ചെയ്ത് കേരള ടൂറിസം; ട്വിറ്ററില്‍ വാക്പോര്...

 

click me!