കല രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ, വിജയം 13 വോട്ടുകൾക്ക്, പ്രതിഷേധവുമായി സിപിഎം

Published : Aug 29, 2025, 12:18 PM ISTUpdated : Aug 29, 2025, 12:22 PM IST
Kalaraju

Synopsis

കല രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി ആണ് കല രാജു മത്സരിച്ചത്. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫിന് വേണ്ടി കല രാജു ഭരണം പിടിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫിന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്.

മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പിന് പിന്നാലെ കല രാജു പ്രതികരിച്ചു. മാസങ്ങൾക്ക് മുമ്പാണ് പാര്‍ട്ടി അംഗവും സിപിഎം കൗണ്‍സിലറുമായിരുന്ന കല രാജു ആഭ്യന്തര പ്രശ്നത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റുകയും കൂറുമാറുകയുമായിരുന്നു. പിന്നീട് നടന്നത് നാടകീയ സംഭവങ്ങളാണ്. കല രാജുവിനെ തട്ടിക്കൊണ്ടുപോയി എന്ന വിഷയം ഉയര്‍ന്നു വന്നതിന് ശേഷം വലിയ വിവാദങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതി നടന്ന അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിന് അനുകൂലമായി കല രാജു വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണ നഷ്ടം ഉണ്ടായി. നിലവില്‍ യുഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച് വിജയിച്ചിരിക്കുകയാണ് കല രാജു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'1000 കോടി, കേരളത്തിലെ തെരഞ്ഞെടുപ്പിന് തെലങ്കാനയിലെ പൊതുപണം ഉപയോ​ഗിക്കുന്നു'; കോൺ​ഗ്രസിനെതിരെ ആരോപണവുമായി ബിആർഎസ്
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ്: പെണ്ണായി ജനിച്ച ആരും ഇനി ഈ വേദന അനുഭവിക്കരുതെന്ന് ഉഷ ജോസഫ്, ആശുപത്രി വിട്ടു