ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും താൻ ശബരിമലയിലെന്നും ശ്യാംജിത്ത് പറഞ്ഞു.
കണ്ണൂർ: ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണത്തിൽ മലക്കം മറിഞ്ഞ് ബന്ധു ശ്യാംജിത്ത്. ഇപിക്കും ഭാര്യക്കമെതിരെ പോസ്റ്റ് ഇട്ടത് താനല്ലെന്ന് വ്യക്തമാക്കി പുതിയ എഫ്ബി പോസ്റ്റുമായി ഇ.പി. ശ്യാംജിത്ത് രംഗത്തെത്തി. ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നും പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും താൻ ശബരിമലയിലെന്നും ശ്യാംജിത്ത് പറഞ്ഞു. അതേസമയം, ശ്യാംജിത്തിന്റെ ഭാര്യക്കെതിരെ വൈദേകം ജനറൽ മാനേജർ പരാതി നൽകിയതിന് പിന്നാലെയാണ് സംഭവ വികാസങ്ങൾ എന്ന് റിപ്പോർട്ടുകൾ വന്നു.
ശ്യാംജിത്തിന്റെ ഭാര്യ ദീപ ടികെ വൈദേകത്തിൽ അക്കൗണ്ടൻ്റായിരുന്നു. ഇവിടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടർന്ന് ദീപക്കെതിരെ പരാതി നൽകിയിരുന്നു. പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇന്നലെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. ദീപ 5 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.





