Latest Videos

കളമശ്ശേരി പ്രചാരണം അവസാനഘട്ടത്തിലേക്ക്‌, അരയും തലയും മുറുക്കി മുന്നണികൾ

By Marketing FeatureFirst Published Apr 2, 2021, 6:37 PM IST
Highlights

Marketing Feature: കഴിഞ്ഞ പത്തു വര്‍ഷമായി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പിതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ്‌ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് അബ്ദുള്‍ ഗഫൂര്‍ വാഗ്ദാനം ചെയ്യുന്നത്.

കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി വി ഇ അബ്ദുൾ ഗഫൂർ  തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ഗൃഹസന്ദർശനങ്ങൾ, പ്രാദേശിക കൺവെൻഷനുകൾ, കുടുംബയോഗങ്ങൾ, പൊതു പര്യടനം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് അവസാന റൗണ്ടിലേക്ക് കടന്നത്. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം. 

കഴിഞ്ഞ പത്തു വര്‍ഷമായി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പിതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ്‌ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് അബ്ദുള്‍ ഗഫൂര്‍ വാഗ്ദാനം ചെയ്യുന്നത്. പാലാരിവട്ടം പാലത്തിന്റെ പേരില്‍ ഇടതുപക്ഷമുയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്ന് മണ്ഡലത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും നേരിട്ടെത്തിയും  പഞ്ചായത്തിലെ ഗ്രാമീണ മേഖലകളിലെ സ്വീകരണങ്ങളിൽ പങ്കെടുത്തുമാണ് അബ്ദുൾ ഗഫൂർ വോട്ട് തേടുന്നത്. ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും ബൈക്ക്‌ റാലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയാണ്‌ സ്ഥാനാർഥിയെ വരവേറ്റത്. ജനക്ഷേമകരമായ പദ്ധതികൾക്ക് മുൻതൂക്കം നൽകുമെന്നാണ് അബ്ദുൾ ഗഫൂർ പറയുന്നത്. ചുട്ടു പൊള്ളുന്ന വെയിലും ചൂടുമൊന്നും വകവയ്ക്കാതെയാണ് മണ്ഡലത്തിലെ മുക്കിലും മൂലയിലും സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.  പ്രചാരണത്തിന് ചൂടുപിടുപ്പിക്കാൻ സിനിമാ താരങ്ങളുടക്കമുള്ളവർ മണ്ഡലത്തിലുടനീളമുണ്ട്.

എന്നാൽ കളമശേരിയിലെ വോട്ടർമാർ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി.രാജീവ് പറയുന്നത്. സർക്കാർ വികസനങ്ങൾ ഉയർത്തികാട്ടിയാണ് എൽഡിഎഫ്  പ്രചാരണം. മോദിയുടെ വികസനം വിജയം കൊണ്ട് വരുമെന്ന് എൻഡിഎ സ്ഥാനാർഥി പി.എസ്. ജയരാജ് പറയുന്നത്. വികസന തുടർച്ച മുൻ നിർത്തിയാണ് താൻ ജനവിധി തേടുന്നതെന്നും ആരോപണങ്ങളില്‍ തളരില്ലെന്നും അബ്ദുൽ ഗഫൂറും പറയുന്നു, ഇതോടെ തീ പാറും  പോരാട്ടചൂടിലേയ്ക്കാണ്  കളമശ്ശേരി നീങ്ങുന്നത്. മണ്ഡലരൂപികരിച്ചപ്പോൾ  മുതൽ വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ കൊണ്ടുവന്ന വികസനങ്ങളും  സ്കൂളുകളിൽ നടപ്പാക്കി വരുന്ന ഉണർവ്, അക്ഷയ പദ്ധതികളും വോട്ടർമാരെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 

click me!